Saturday, April 27, 2024
HomeMurderഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി.

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.

ഏരൂര്‍:  ഇന്നലെ കൊല്ലം എരൂരില്‍ കാണാതായ ഏഴ് വയസുകാരി ശ്രീലക്ഷ്മിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ട്യൂഷന്‍ ക്ലാസിന്‍ പോയ ശ്രീലക്ഷ്മിയെ  കാണാതായത്. കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡിലാണ്  പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.കുട്ടിയെ ട്യൂഷന്‍ ക്ലാസിന് കൊണ്ടു പോയ ബന്ധു രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ താൻ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പൊലീസിനോടു സമ്മതിച്ചു.

 

കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്.  പിന്നീട് ഇരുവരേയും കാണാതായി. തുടര്‍ന്ന് അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലായത്. ഉടനെ പൊലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments