Thursday, April 25, 2024
HomeAmericaഇന്ത്യന്‍ അമേരിക്കന്‍ ഭൂവുടമ വീടിനു തീപിടിച്ച് മരിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ഭൂവുടമ വീടിനു തീപിടിച്ച് മരിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ഭൂവുടമ വീടിനു തീപിടിച്ച് മരിച്ചു.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഓസോണ്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 24 നുണ്ടായ അഗ്‌നി ബാധയില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഭൂവുടമ മൊഹിന്‍വെയ് സിംഗ് (68) പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.സംഭവ സ്ഥലത്ത കുതിച്ചെത്തിയ അഗ്‌നിഷമനാ സേനാംഗങ്ങള്‍ അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷം നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ ബേസ്മെന്റില്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
വൈദ്യുതി ലൈനിലുണ്ടായ തകരാര്‍ പരീക്ഷിക്കുന്നതിനാണ് സിങ്ങ് ബേസ്മെന്റിലേക്ക് പോയതെന്ന് സിങ്ങിന്റെ മരുമകന്‍ രാമന്‍ പറഞ്ഞു.വീടിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അഗ്‌നി ശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. എല്ലാവര്‍ക്കും നിസ്സാര പരിക്കുകളേറ്റിരുന്നു.പഞ്ചാബില്‍ നിന്നാണ് സിങ്ങ് അമേരിക്കയില്‍ എത്തിയത്.
ഇന്ത്യയില്‍ നിന്നും നിരവധി പേരെ സ്പോണ്‍സര്‍ ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുവന്ന സിങ്ങ് ടാക്സി ഡ്രൈവറായാണ് ജോലി ആരംഭിച്ചിരുന്നത്.ആറ് കുട്ടികളും മുതിര്‍ന്നവരുമാണ് ഇവിടെ താമസിച്ചിരുന്നത്. തീ പടര്‍ന്നു പിടിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.2
RELATED ARTICLES

Most Popular

Recent Comments