Saturday, May 18, 2024
HomeKeralaമൂന്നു വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി.

മൂന്നു വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി.

മൂന്നു വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഷാര്‍ജ ജയിലില്‍ മൂന്നു വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ക്രിമിനല്‍ കേസില്‍ ഒഴികെ ശിക്ഷ അനുഭവിച്ചവരെയാണ് മോചിപ്പിക്കുക. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച്‌ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജയിലില്‍ കഴിയുന്ന കേരളീയരെ മോചിപ്പിക്കുന്ന കാര്യം ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച ഭരണാധികാരി, ഇതിനകം തന്നെ നടപടി സ്വീകരിച്ചതായി വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ടവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസ്സമുണ്ടാകില്ലെന്നും ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.
ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെ കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. പ്രവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഷാര്‍ജ ഭരണാധികാരി സംസ്ഥാനത്തെത്തിയത്.
RELATED ARTICLES

Most Popular

Recent Comments