Friday, April 19, 2024
HomeKeralaബന്ധുക്കളുപേക്ഷിച്ച വയോധികന് പോലീസ് ബഹുമതിയോടെ അന്ത്യയാത്ര.

ബന്ധുക്കളുപേക്ഷിച്ച വയോധികന് പോലീസ് ബഹുമതിയോടെ അന്ത്യയാത്ര.

ബന്ധുക്കളുപേക്ഷിച്ച വയോധികന് പോലീസ് ബഹുമതിയോടെ അന്ത്യയാത്ര.

ജോണ്‍സണ്‍ ചെറിയാന്‍.
പെരുവ: ബന്ധുക്കളുപേക്ഷിച്ച റിട്ട. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനായ വയോധികന് പോലീസിന്റെ ഔദ്യോഗിക ബഹുമതിയോടെ അന്ത്യയാത്ര നല്കി. പെരുവ അവര്‍മ്മ മങ്ങാട്ട് രവീന്ദ്രന്‍ നായര്‍ (70) ആണ് കോട്ടയം എ.ആര്‍.ക്യാമ്ബിലെയും വെള്ളൂര്‍ പോലീസിന്റെയും നേതൃത്വത്തില്‍ അന്ത്യയാത്ര നല്കിയത്. അവര്‍മയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രവീന്ദ്രന്‍ നായര്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് വെള്ളൂര്‍ എസ്.ഐ. കെ.ആര്‍.മോഹന്‍ദാസിനെ ഫോണില്‍ വിളിച്ച്‌ സഹായം തേടിയിരുന്നു.
തുടര്‍ന്ന് പോലീസെത്തി അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് മുളക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍.സജീവന്റെ നേതൃത്വത്തില്‍ മുളക്കുളം പഞ്ചായത്തിലെ കോയിക്കല്‍ വളവിലുള്ള പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
RELATED ARTICLES

Most Popular

Recent Comments