നഷ്ടക്കണക്കിന്റെ പുസ്തകം. (കവിത)

നഷ്ടക്കണക്കിന്റെ പുസ്തകം. (കവിത)

0
276
മധു വി മാടായി.

പാക്കനാർ തന്നൊരു
മുറമുണ്ടതിൽ ഞാനെന്റെ
ജീവിതം പാറ്റിപ്പെറുക്കാനിരുന്നു
പാതി പൊലിഞ്ഞൊരെൻ
മോഹമാം പതിരുകൾ
പാറ്റിപ്പെറുക്കി തളർന്നിരുന്നു !
കാലമാം കണ്ടത്തിലുഴുതു മറിച്ചു ഞാൻ
വിതച്ചതിലേറെയും
മുളക്കാതെ പോയി
മുളച്ചതിൽ പാതിയും
കതിരിട്ടുവെങ്കിലും
കൊയ്തതിൽ പാതിയും പതിരു മാത്രം
നഷ്ടക്കണക്കിന്റെ പുസ്തകം
നീർത്തി ഞാൻ
എഴുതുന്നു മായ്ക്കുന്നു
അക്കങ്ങൾ വീണ്ടും
നേടുവാനേറെ ഞാൻ മോഹിച്ചുവെങ്കിലും
നേടിയതില്ലല്ലൊ ജീവിതത്തിൽ!

……
മധു വി മാടായി
മധുരിമ
പി.ഒ. പഴയങ്ങാടി. RS
കണ്ണൂർ – 670358

Share This:

Comments

comments