Sunday, April 28, 2024
HomeKeralaഎഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം സെപ്‌തംബർ 19, 20 ന് തൃശൂരിൽ.

എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം സെപ്‌തംബർ 19, 20 ന് തൃശൂരിൽ.

എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം സെപ്‌തംബർ 19, 20 ന് തൃശൂരിൽ.

ജോസഫ് ജോൺ.
തൃശൂർ: ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിന്‍ (എഫ്.ഐ.ടി.യു) രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം സെപ്തംബര്‍ 19, 20 തിയ്യതികളിലായി തൃശ്ശൂരില്‍ വെച്ച് നടത്തും. വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം ശക്തന്‍ ബസ് സ്റ്റാന്റിന് സമീപം തയ്യാറാക്കിയ രമേശന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം എഫ്.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും .വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും പശ്ചിമ ബംഗാള്‍ , കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എഫ്.ഐ.ടി.യു നേതാക്കളും വിവിധ സംഘടനാ നേതാക്കളും സംസാരിക്കും.
കോര്‍പ്പറേറ്റ് അനുകൂല നിലപാടുള്ള ഒരു സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിരവധി പ്രക്ഷോഭങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും തൊഴിലാളി വര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങലില്ലാതാക്കാനുള്ള പദ്ധതികൾക്കാണ് കോര്‍പ്പറേറ്റുകളും സര്‍ക്കാരുകളും ശ്രമിക്കുന്നത്. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭങ്ങല്‍ നടത്തുകയും ബദല്‍ പദ്ധതികള്‍ പ്‌റഖ്യാ പിക്കുകയും ചെയ്യും എന്ന പ്രസ്ഥാവനകളിറക്കിയ ബി.എം.എസ് മൗനത്തിലാണ്. കേരളത്തില്‍ മിനിമം വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്നും േേക്ഷമപെന്‍ഷനുകള്‍ മിനിമം വേതനത്തിന്റെ പകുതിയാക്കി വിതരണം ചെയ്ത് അസംഘടിക മെഖലയിലെ തൊഴിലാളികളോടുള്ള വിവേചനം ഇല്ലാതാക്കീന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ഇരുപതിലധികം പരമ്പരാഗത അസംഘടിത തൊഴില്‍ മേഖലകളിലും യൂണിയന്‍ പ്രവര്‍ത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ 12 ജില്ലകളിലും ജില്ലാ സമ്മേളനം പൂര്‍ത്തീകരിക്കപ്പെടുകയും പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു കഴിഞ്ഞു.
പൊതു സമ്മേളനത്തിന് ശേഷം ടാഗോര്‍ സെന്റിനറി ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും എല്ലാ ജില്ലകളിലെയും വിവിധ യൂണിയനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും 50 സൗഹാര്‍ദ്ദ പ്രതിനിധികളും പങ്കെടുക്കും. തൊഴില്‍ മേഖലയിലെ പുതിയ മുന്നേറ്റത്തിന് കരുത്ത് പകരുന്ന ഈ സമ്മേളനം വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളി സുഹൃത്തുക്കളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവർ:
———————————————————
റസാഖ് പാലേരി (എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട്)
കെ.ജി. മോഹനന്‍ (സ്വാഗതസംഘം ചെയര്‍മാന്‍)
സി.സി.സാജന്‍ (സ്വാഗതസംഘം വൈസ് ചെയര്‍മാന്‍)
കെ.കെ.ഷാജഹാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി)
എം.കുഞ്ഞിപ്പ (എഫ്.ഐ.ടി.യു തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട്)16
RELATED ARTICLES

Most Popular

Recent Comments