Saturday, April 27, 2024
HomeAmericaസമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻ.എസ്.എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു.

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻ.എസ്.എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു.

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻ.എസ്.എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു.

വിനീത നായര്‍.
ന്യൂജേഴ്സി: സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻ.എസ്.എസ് ന്യൂജേഴ്സി (നായർ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബർ പത്തിന്, രാവിലെ 11 മണിക്ക് ന്യൂജേഴ്സി എഡിസൺ ഹോട്ടൽ രാരിറ്റൻ സെന്ററിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരമ്പരാഗതമായ രീതിയിലുള്ളവയും, പുതുമ നിറഞ്ഞതുമായ പരിപാടികളാൽ സമൃദ്ധമായ ഓണാഘോഷമാണ് നടന്നത്.
മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ലോകത്തുള്ള മലയാളികളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നതെന്ന് എൻ. എസ് .എസ് ന്യൂ ജേഴ്സി ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.
മഹാബലിത്തമ്പുരാന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി.നവ്യ സുബ്രമണ്യം പ്രാർത്ഥന ഗാനമാലപിച്ചു. പ്രോഗ്രാം കൺവീനർ മാലിനി നായർ ഏവരെയും സ്വാഗതം ചെയ്തു. എൻ. എസ്. എസ് ന്യൂജേഴ്സി പ്രസിഡന്റ് സുനിൽ നമ്പ്യാർ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. നിഷ പിള്ള ഓണ സന്ദേശം നൽകി. മാലിനി നായരുടെ നേതൃത്വത്തിൽ സൗപർണിക ഡാൻസ് അക്കാദമി അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ധ്വനി ഡാൻസ് ഗ്രൂപ്പിന്റെ ഗണേശ സ്തുതി,സുമ നായർ, സിദ്ധാർഥ്, സുനിൽ നമ്പ്യാർ എന്നിവരുടെ ഓണപ്പാട്ടുകൾ, സംഗീതയും, അനിറ്റയും അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, മാലിനി നായരുടെ നേതൃത്വത്തിൽ കേരളാ ഫാഷൻ ഷോ,ഫ്‌ളാഷ് മൊബ് തുടങ്ങി നിരവധി കലാപരിപാടിൾ നടന്നു. നാട്ടിൽ നിന്നും മക്കളെ സന്ദർശിക്കാൻ എത്തിയ എല്ലാ മാതാപിതാക്കൾക്കും പൂക്കൾ സമ്മാനിച്ച് എൻ. എസ്. എസ്. ന്യൂ ജേഴ്സി സ്നേഹം അറിയിച്ചു.
എം ബി എൻ ഫൗണ്ടേഷൻ ഒക്ടോബർ 15ന് ന്യൂജേഴ്‌സിയിൽ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ കിക്കോഫ്‌ നടന്നു. വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖാ നായരെ എൻ. എസ്. എസ്. ന്യൂജേഴ്സി ഈ ചടങ്ങിൽ ആദരിച്ചു. സനാ നമ്പ്യാർ ആയിരുന്നു എം സി. എൻ. എസ്. എസ് ന്യൂജേഴ്‌സി സെക്രട്ടറി രഞ്ജിത്ത് പിള്ള നന്ദി ആശംസിച്ചതോടെ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ഈ വർഷത്തെ മികച്ച ഓണാഘോഷ പരിപാടികൾക്കു തിരശീല വീണു .910
RELATED ARTICLES

Most Popular

Recent Comments