Saturday, April 27, 2024
HomeAmericaഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

ബിനോയി കിഴക്കനടി (പി. ആർ. ഒ.).
ഷിക്കാഗോ: സെപ്റ്റെംബെർ 10 ന് ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഇടവക രൂപീകരിച്ചതിന്റെ 11-ാം വാര്‍ഷികവും, ഫൊറോനായുടെ ഇടവകദിനവും, വൈവിധ്യമാർന്ന മത്സരങ്ങളും, ബാർബിക്ക് പാർട്ടിയുമായി ഉജ്ജ്വലമായി ആഘോഷിച്ചു.
ദൈവാലയത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്തിച്ച് ഇടവക സ്ഥാപിക്കുവാനും, തുടർന്ന് ഇത്രകാലം സംരക്ഷിക്കുകയും, അനവധിയായ നന്മകൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത കാരുണ്യവാനായ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഹൂസ്റ്റണിലും, ഫ്ലോറിഡയിലും മഹാമാരിയിലും, മറ്റ് അനിഷ്ഠങ്ങളിലും വേദനിക്കുന്നവർക്കുവേണ്ടിയും, കഴിഞ്ഞ 11 വർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ടും ആരാധന നടത്തി.
ഫൊറോനായുടെ പ്രധാന കൈക്കാരൻ ശ്രീ. തോമസ് നെടുവാമ്പുഴ തിരി തെളിച്ച് ഇടവക ദിനം ഉദ്ഘാടനം ചെയ്തു. വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, സിസ്റ്റർ ജൊസീന മണലേൽ, കോർഡിനേറ്റർ റ്റോണി പുല്ലാപ്പള്ളി, മെൻസ് മിനിസ്ടി കോർഡിനേറ്റർ ജോയ് കുടശേരി, വുമെൻസ് മിനിസ്ടി കോർഡിനേറ്റർ ഷീബാ മുത്തോലം, പി. ആർ. ഒ. ബിനോയി കിഴക്കനടി, മറ്റ് പാരീഷ് കൌൺസിൽ അംഗങ്ങളായ സാബു ഇലവുങ്കൽ, കുര്യൻ നെല്ലാമറ്റം, സജി മാലിത്തിരുത്തേൽ, നിതാ ചെമ്മാച്ചേൽ, സാബു മുത്തോലം, ജേക്കബ് പുല്ലാപ്പള്ളി, തങ്കമ്മ നെടിയകാല, ഗ്രേസി വാച്ചാച്ചിറ, ജെയിംസ് വെട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
റ്റോണി പുല്ലാപ്പള്ളി, ജോയ് കുടശേരി, ഷീബാ മുത്തോലം എന്നിവരുടെ നേത്യുത്വത്തിൽ നടത്തിയ നിരവധി മത്സരങ്ങൾക്ക് ഇടവക ജനങ്ങളുടെ നല്ല പങ്കാളിത്തത്തിനുള്ള വേദിയായി. സ്വാദിഷ്ടമായ വിഭവങ്ങൾക്കൊണ്ട് സ‌മ്യദ്ധമായ ബാർബിക്ക് പാർട്ടി, ഇടവക കൂട്ടായ്മക്ക് മാറ്റ് കൂട്ടി. അമേരിക്കൻ ജീവിതത്തിൽ, ജോലിതിരക്കിനിടയിൽ ജീവിക്കുന്ന ഇടവകാംഗങ്ങൾക്ക് തങ്ങളുടെ കൂട്ടായ്മ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു നല്ല അവസരമായിരുന്നു ഈ വാർഷികാഘോഷംഎന്ന് ഏവരും അഭിപ്രായപ്പെട്ടു.78
RELATED ARTICLES

Most Popular

Recent Comments