Thursday, May 2, 2024
HomeAmericaമിസ് അമേരിക്കാ കിരീടം കാര മുണ്ടിന്.

മിസ് അമേരിക്കാ കിരീടം കാര മുണ്ടിന്.

മിസ് അമേരിക്കാ കിരീടം കാര മുണ്ടിന്.

പി.പി.ചെറിയാന്‍.
ന്യൂജഴ്‌സി : ന്യൂജഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച വൈകിട്ട് നടന്ന മിസ്സ് അമേരിക്കാ 2018 മത്സരത്തില്‍ നോര്‍ത്ത് ഡക്കോട്ടായില്‍ നിന്നുള്ള സുന്ദരി കാര മുണ്ട് (ഇഅഞഅ ങഡചകഉ) 50 മത്സരാര്‍ത്ഥികളെ പിന്തള്ളി കിരീടം കരസ്ഥമാക്കി. അര്‍ക്കന്‍സാസില്‍ നിന്നുള്ള 2017 ലെ മിസ്സ് അമേരിക്ക സാവി ഷീല്‍ഡ് മിസ്സ് അമേരിക്ക 2018 കാരയെ വിജയ കിരീടമണിയിച്ചു.
നിരവധി കടമ്പകള്‍ കടന്നാണ് കാര ജഡ്ജിമാരുടെ ഐക്യ കണ്‌ഠ്യേനയുള്ള തിരഞ്ഞെടുപ്പിന് അര്‍ഹയായി. അഭിമുഖത്തില്‍ ക്ലൈമറ്റ് എക്കോഡില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയത് തെറ്റാണെന്ന് ജഡ്ജിമാരുടെ ചോദ്യത്തിനു കാര മറുപടി നല്‍കി. കാലാവസ്ഥ വ്യത്യയാനം ഒരു യാഥാര്‍ത്ഥ്യമാണെന്നും കാര പറഞ്ഞു.
ഫസ്റ്റ് റണ്ണര്‍ അപ്പായി മിസ് മിസ്സൗറി ജനിഫര്‍ ഡേവിഡും സെക്കന്റ് റണ്ണര്‍ അപ്പായി മിസ്സ് ന്യൂജേഴ്‌സി കെയ്റ്റലിനും , തേര്‍ഡ് റണ്ണര്‍അപ്പായി മിസ്സ് ഡിസ്ട്രിക്റ്റ് റാഫ് കൊളമ്പിയ ബ്രിയാനയും തിരഞ്ഞെടുക്കപ്പെട്ടു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 23 വയസ്സുകാരി യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ട്ടഡാമില്‍ ലോ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. 50,000 ഡോളര്‍ സ്‌കോളര്‍ഷിപ്പാണ് വിജയിയെ കാത്തിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments