Wednesday, April 24, 2024
HomeKeralaകതിര്‍മണ്ഡപത്തില്‍ വരന്‍ അലറി ബഹളം വച്ചതിനെ തുടര്‍ന്നു വിവാഹം മുടങ്ങി.

കതിര്‍മണ്ഡപത്തില്‍ വരന്‍ അലറി ബഹളം വച്ചതിനെ തുടര്‍ന്നു വിവാഹം മുടങ്ങി.

കതിര്‍മണ്ഡപത്തില്‍ വരന്‍ അലറി ബഹളം വച്ചതിനെ തുടര്‍ന്നു വിവാഹം മുടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
വിതുര: മുഹൂര്‍ത്തസമയത്തു കതിര്‍മണ്ഡപത്തില്‍ വരന്‍ അലറി ബഹളം വച്ചതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. നെടുമങ്ങാട് വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുന്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്‍ പൂക്കള്‍ വാരിയെറിയുകയും ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്യുകയായിരുന്നെന്ന് ദൃക്സാകഷികള്‍ പറഞ്ഞു.
വിവാഹത്തിനെത്തിയവര്‍ കാര്യമെന്തെന്ന് അറിയാതെ അന്തിച്ചുനിന്നു. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കള്‍. തുടര്‍ന്നു വധുവിന്‍റെ വീട്ടുകാര്‍ വിതുര പൊലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധുവിന്‍െറ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിതുര എസ്‌ഐ: എസ്.എല്‍.പ്രേംലാല്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments