Friday, April 19, 2024
HomeEducationമോദിയുടെ പിറന്നാള്‍ ദിനത്തില്‍ യുപിയിലെ സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനം.

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ യുപിയിലെ സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനം.

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ യുപിയിലെ സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനം.

ജോണ്‍സണ്‍ ചെറിയാന്‍. 
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിലായിരുന്നു സ്കൂളികളിലും മറ്റ് സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നത്. എന്നാല്‍, ഇത്തവണ ഉത്തര്‍പ്രദേശില്‍ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ഞായറാഴ്ച, ഉത്തര്‍പ്രദേശിലെ സ്കൂളുകളോട് തുറന്നു പ്രവര്‍ത്തിക്കാനും ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയും ചെയ്യാനാണ് നിര്‍ദേശം.
1.60 ലക്ഷം പ്രൈമറി സ്കൂളുകളിലാണ് മോദിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ സഹമന്ത്രി അനുപമ ജെയ്സ്വാള്‍ അറിയിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഏറ്റെടുത്തിട്ടുള്ള സ്കൂളുകളില്‍ എംഎല്‍എമാര്‍ നേരിട്ടെത്തി പ്രധാനമന്ത്രിയുടെ ശുചിത്വ സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കും. എന്നാല്‍, കുട്ടികള്‍ക്കു നല്‍കുന്ന മോദിയുടെ സ്വച്ഛ് ഭാരത് സന്ദേശമാണ് ഏറ്റവും വലിയ സമ്മാനമെന്നും മന്ത്രി അറിയിച്ചു.
ഇതിനു പുറമെ നവഭാരതത്തെ കുറിച്ചുള്ള മോദിയുടെ പദ്ധതികളും വിദ്യാര്‍ഥികളിലെത്തിക്കാന്‍ എംഎല്‍എമാര്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ചെറുപ്പകാലം കഷ്ടപ്പാടിന്റെയും യാതനകളുടേതുമായിരുന്നു. 
RELATED ARTICLES

Most Popular

Recent Comments