Thursday, May 9, 2024
HomeAmericaഭീതി വിതച്ച് "ഇര്‍മ' ഫ്‌ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു.

ഭീതി വിതച്ച് “ഇര്‍മ’ ഫ്‌ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു.

ഭീതി വിതച്ച് "ഇര്‍മ' ഫ്‌ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു.

ജോയിച്ചന്‍ പുതുക്കുളം
മയാമി: ഹൂസ്റ്റണില്‍ സംഹാരതാണ്ഡവമാടിയ “ഹാര്‍വി’ ചുഴലി കൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനു മുമ്പ് അടുത്ത ഹരിക്കയിന്‍ “ഇര്‍മ’ ഭീതി പരത്തി ഫ്‌ളോറിഡാ തീരത്തേക്ക് എത്തുന്നു.
നാഷണല്‍ ഹരിക്കയിന്‍ സെന്ററിന്റെ വിലയിരുത്തലില്‍ അറ്റ്‌ലാന്റിക് സമദ്രത്തില്‍ രൂപംകൊണ്ട ഏറ്റവും ശക്തിയും, വലിപ്പവും- ഔട്ടര്‍ ബാന്റ്; മണിക്കൂറില്‍ 185 മൈല്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന കാറ്റഗറി 5-ല്‍ പെടുന്ന ഹരിക്കയിനാണ് ഇര്‍മ.
അതിശക്തമായ കാറ്റും മഴയുമായി ഞായറാഴ്ച രാവിലെ സൗത്ത് ഫ്‌ളോറിഡ തീരത്ത് ഇര്‍മ എത്തുമെന്നാണ് കാലാവസ്ഥാ സെന്റര്‍ ഇപ്പോള്‍ അറിയിക്കുന്നത്.
കീവെസ്റ്റ് ഉള്‍പ്പെടുന്ന മണ്‍ഡ്രോ കൗണ്ടി മയാമി- ഡേയിഡ് ബ്രോവാര്‍ഡ് തുടങ്ങിയ കൗണ്ടികളുടെ കിഴക്കന്‍ തീരമേഖലകളിലെ താമസക്കാരേയും ടൂറിസ്റ്റുകളേയും അടിയന്തരമായി ഒഴിപ്പിച്ച് ഗവണ്‍മെന്റ് മുന്‍കരുതലുകള്‍ എടുത്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുവരുത്തുന്നതിനായും, സുരക്ഷിതത്വ ക്രമീകരണങ്ങള്‍ ഹരിക്കയിനു മുമ്പായി പൂര്‍ത്തീകരിക്കുന്നതിനുമായി വ്യാഴാഴ്ച മുതല്‍ സൗത്ത് ഫ്‌ളോറിഡയിലെ സ്കൂള്‍, കോളജ്, മറ്റ് എല്ലാ ഓഫീസുകള്‍ക്കും ഗവണ്‍മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെള്ളം, ഭക്ഷണം, അവശ്യസാധനങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനായും, വാഹനത്തിന് ഗ്യാസിനുമായി ജനങ്ങള്‍ നെട്ടോട്ടമായിരുന്നുവെങ്കില്‍ ഇന്നു മുതല്‍ ഹരിക്കയിനെ പ്രതിരോധിച്ച് വീടിനു സുരക്ഷിതത്വമൊരുക്കാന്‍ ഹരിക്കയിന്‍ ഷട്ടറുകളും മറ്റു പ്രതിരോധ ക്രമീകരണങ്ങളും നടത്തുന്ന തിരക്കിലാണ് സൗത്ത് ഫ്‌ളോറിഡയിലെ ജനങ്ങള്‍.
ജോയി കുറ്റിയാനി ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.
RELATED ARTICLES

Most Popular

Recent Comments