Friday, March 29, 2024
HomeAmericaഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു.

ഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു.

ഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു.

പി.പി. ചെറിയാന്‍.
ഡാളസ്: ഹാര്‍വി ചുഴലിക്കാറ്റ് ഹൂസ്റ്റണില്‍ റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ഇന്ധന ഉത്പാദനം കുറയുകയും ചെയ്തതിന തുടര്‍ന്ന് ടെക്‌സസിലെ ഡാളസ് ഉള്‍പ്പടെയുള്ള പ്രധന നഗരങ്ങലില്‍ ഇന്ധന ക്ഷാമം രൂക്ഷമായി. ഇന്നലെ വരെ ഗ്യാലന് 2.19 ഡോളര്‍ നിന്നിടത്ത് ഇന്നു രാവിലെ 2.49 ആയി ഉയര്‍ന്നു. വൈകുന്നേരമായതോടെ 2.79 ഡോളര്‍ വരെ ഉയരുകയും ചെയ്തുവെന്നു മാത്രമല്ലപല ഗ്യാസ് സ്റ്റേഷനുകളിലും സ്റ്റോക്ക് ഇല്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗാര്‍ലന്റ്, മസ്കീറ്റ്, റോലറ്റ് തുടങ്ങിയ സിറ്റികളില്‍ ഇന്ധനം വാങ്ങുന്നതിന് എത്തിച്ചേര്‍ന്ന വാഹനങ്ങളുടെ നീണ്ടനിരതന്നെയാണ് വൈകുന്നേരം ദൃശ്യമായത്.
ഈ അവസരം മുതലെടുത്ത് ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍ വില വര്‍ധിപ്പിച്ചതിനെ ടെക്‌സസ് എ.ജി നിശിത ഭാഷയില്‍ വിമര്‍ശിച്ചു. നിലവില്‍ സ്റ്റോക്കില്ലാതെയാണ് ഉടമകള്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായതോടെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ പല ഗ്യാസ് സ്റ്റേഷനുകളും അടഞ്ഞുകിടന്നു. ഇന്ധനക്ഷാമം ഏതുവരെ നീളുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍
RELATED ARTICLES

Most Popular

Recent Comments