Wednesday, May 1, 2024
HomeCinemaമോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇനി സിക്സ് ഡിയിലും.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇനി സിക്സ് ഡിയിലും.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇനി സിക്സ് ഡിയിലും.

ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇനി സിക്സ് ഡിയിലും. റ്റുഡിയും ത്രീഡിയും കഴിഞ്ഞാണ് മലയാള സിനിമയ്ക്ക് ആദ്യ 100 കോടി നേടിക്കൊടുത്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഹ്രസ്വരൂപം 6ഡിയില്‍ റിലീസായത്.
ടുഡിയിലും ത്രീഡിയിലും മുരുകന്റെ പുലിവേട്ട കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് 6ഡിയും എത്തുകയാണ്. സിനിമയില്‍ പുലിയുമായുള്ള സംഘട്ടനരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള 6ഡി ചിത്രം. 6ഡി പതിപ്പില്‍ സിനിമ കാണുകയല്ല, മറിച്ച്‌ അനുഭവിക്കുകയാണ് ചെയ്യുന്നത്. മലയാള സിനിമ 6ഡിയിലെത്തുമ്ബോള്‍ അത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.
രാജ്യത്തെ ആദ്യ 6ഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊച്ചിയിലെ ന്യൂക്ലിയസ് മാളിലെ 6ഡി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിലുടനീളം 6ഡി പ്രദര്‍ശിപ്പിക്കാവുന്ന മറ്റ് തിയറ്ററുകളിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
RELATED ARTICLES

Most Popular

Recent Comments