Friday, December 12, 2025
HomeGulfപുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ജോണ്‍സന്‍ ചെറിയാന്‍.
മുംബൈ: പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപ നോട്ട് ആര്‍ബിഐ അവതരിപ്പിക്കുന്നത്. മഞ്ഞ നിറത്തിലുള്ള നോട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മുന്‍വശത്ത് കാണാം. പുറക് വശത്ത് സാഞ്ചി സ്തൂപമാണുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേലിന്‍റെ ഒപ്പും റിസര്‍വ് ബാങ്ക് ലോഗോയും 200ന്‍റെ നോട്ടില്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തെത്തുടര്‍ന്നു സാന്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണു പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതേസമയം 100, 500 നോട്ടുകളുടെ അച്ചടി തത്കാലം നിര്‍ത്തിവയ്ക്കുമെന്നും സൂചനയുണ്ട്.
RELATED ARTICLES

Most Popular

Recent Comments