ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു: പെട്രോള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി വരുന്നു. ഇതോടെ പമ്ബുകളുടെ മുന്നിലെ നീണ്ട ക്യൂ അപ്രത്യക്ഷമാകുന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്ബനിയാണ് പദ്ധതിയുമായി രംഗത്തു വന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനുള്ള പദ്ധതി നടപ്പാക്കുന്നത് മൈ പെട്രോള്‍ പമ്ബ് എന്ന സ്റ്റാര്‍ട്ട് അപ് കമ്ബനിയാണ്.
വീട്ടില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി ചെറിയ തുക സര്‍വീസ് ചാര്‍ജ് ഈടാക്കും. മിനിമം ഡെലിവറി ചാര്‍ജായി 99 രൂപയാണ് നല്‍കേണ്ടി വരിക. 100 ലിറ്ററിന് മുകളില്‍ ഒാരോ ലിറ്ററിനും 1 രൂപ ഇത്തരത്തില്‍ നല്‍കണം. ഒാണ്‍ലൈനിലൂടെയോ ഫോണിലൂടെയോ ഇന്ധനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് ശേഷം ഡെലിവറി ചെയ്യുന്ന സമയത്തോ മുന്‍കൂറായോ പണം നല്‍കാം. കാര്‍ഡ് സ്വയ്പ്പ് ചെയ്യാനുള്ള സൗകര്യവും കമ്ബനി നല്‍കുന്നുണ്ട്. പൂര്‍ണമായും എണ്ണ കമ്ബനികള്‍ അവകാശപ്പെടുന്ന ഗുണനിലവാരം പാലിച്ച് കൊണ്ടാണ് െപട്രോള്‍ ഡെലിവറി ചെയ്യുന്നതെന്നാണ് കമ്ബനിയുടെ അവകാശവാദം.