ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ബ്ലൂവെയില്‍ ഗെയിം സംസ്ഥാനത്ത് വ്യാപകമാവുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .
ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്സ്റ്റോറിലോ വിന്‍ഡോസ് പ്ലേ സ്റ്റോറിലോ ബ്ലൂ വെയില് ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.ഉമ്മര്‍, പാറയ്ക്കല്‍ അബ്ദുള്ള, പി.ഉബൈദുള്ള, എം.കെ മുനീര്‍ എന്നിവരാണ് ബ്ലു വെയിലിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്. ബ്ലൂ വെയിലിനെതിരായ ബോധവത്ക്കരണം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.