Tuesday, April 23, 2024
HomePoemsഒരു മാതൃഹൃദയം അവസാനമായി പൂത്തപ്പോൾ. (കവിത)

ഒരു മാതൃഹൃദയം അവസാനമായി പൂത്തപ്പോൾ. (കവിത)

ഒരു മാതൃഹൃദയം അവസാനമായി പൂത്തപ്പോൾ. (കവിത)

രശ്മി. (Street Light fb group)
മകനേ, .
എന്റെ ഉള്ളിലെ
മഴക്കാടുകൾക്ക്
ആരോ തീയിടുന്നുണ്ട്.
എന്റെ വേരുകൾ
നിന്നെ തിരഞ്ഞ്
എന്നോ പോയതാണ് –
കടലുകളും കുന്നുകളും
ആകാശനീലിമയും കടന്ന്
അവ എന്നോ
നിന്നിലേക്കണഞ്ഞിട്ടുണ്ടാവണം.
എനിക്ക് ചുറ്റും സമുദ്രമുണ്ട്;
തിരയടങ്ങാതെ.
അർക്കനുദിക്കുന്നുണ്ട്;
ഊർജ്ജമായ് തന്നെ.
എങ്കിലും;
എനിക്കുള്ള ജീവാമൃതം
നിന്റെ നാവിൻതുമ്പിലാണല്ലോ.
മകനേ;
എന്റെ കണ്ണുകൾക്ക്
വഴിതെറ്റിത്തുടങ്ങിയിട്ടും
അവ തിരയുന്നുണ്ട്
നിന്റെ കാലടികളെ .
നിന്റെ ഓർമ്മകൾ
മസ്തിഷ്ക്കത്തെ ചൂടു –
പിടിപ്പിക്കുമ്പോൾ
ഹൃദയം കാൽവിരലിലൂടെ
നിന്നിലേക്ക് ഓടും.
തെക്ക് ചാരമുയരുമ്പോഴെങ്കിലും
നീ എത്തുമെന്നറിയാം
എന്റെ പ്രാർത്ഥനകൾ
നിന്നിൽ നക്ഷത്രങ്ങളായ്
പുന:ർജനിക്കട്ടെ!

 

RELATED ARTICLES

Most Popular

Recent Comments