ജോണ്സണ് ചെറിയാന്.
ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ സീരിയലായി മാറിയ ഫ്ളവേഴ്സ് ടി.വി സംപ്രേക്ഷണം ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആരോപണം. മലയാള സിനിമയിലെ ഒരു ഹാസ്യ നടന്റെ ഇടപെടലും ഇതിലുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിന് മുമ്ബും സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പരിപാടിയുടെ ചര്‍ച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവര്‍ത്തകനെ ഒരു വന്‍കിട ചാനലില്‍ എത്തിക്കുകയായിരിന്നു. കാര്യം മനസിലായ ഉപ്പും മുളകിന്റെയും സാങ്കേതിക പ്രവര്ത്തകന് ചര്‍ച്ചയില്‍ നിന്നും പിന്വാങ്ങുകയായിരിന്നു.
എന്നാല്‍ ഏത് ചാനലാണിതെന്ന് പുറത്തുപറയാന്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഫ്ളവേഴ്സ് തന്നെ നേരിട്ട് നിര്‍മിക്കുന്ന ‘ഉപ്പും മുളകും’ സീരിയലിന് ഏറെ ആരാധകരുണ്ട്. മലയാള ടെലിവിഷന്‍ രംഗത്ത് ഏറ്റവും ജനപ്രിയ പരമ്ബരകളില്‍ ഒന്നാണ് ഇന്ന് ഉപ്പും മുളകും.