Friday, December 12, 2025
HomeCinemaതമാശകളുമായി ഫഹദ് ഫാസില്‍-സണ്ണി വെയ്ന്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും'.

തമാശകളുമായി ഫഹദ് ഫാസില്‍-സണ്ണി വെയ്ന്‍ ചിത്രം ‘ആണെങ്കിലും അല്ലെങ്കിലും’.

തമാശകളുമായി ഫഹദ് ഫാസില്‍-സണ്ണി വെയ്ന്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും'.

ജോണ്‍സണ്‍ ചെറിയാന്‍.
ഫഹദ് ഫാസിലും,സണ്ണി വെയ്നും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും’. പുതുമുഖമായ വിവേകാണ് ചിത്രം സവിധാനം ചെയ്യുന്നത്. സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ബാംഗ്ലൂരിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ആണെങ്കിലും അല്ലെങ്കിലും. കുടുബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കിത്തരുന്ന ചിത്രത്തിന്റെ തിരക്കഥ വിവേക്, അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യുവ പ്രതിഭകളാണ്. അനു മൂത്തേടത്താണ് ക്യാമറ ചലിപ്പിക്കുന്നത്.
ദ് ഗ്രേറ്റ് ഫാദര്‍ ചിത്രത്തിലൂടെ പ്രശസ്തനായ നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. പി സ് ജയഹരിയാണ് സംഗീത സംവിധാനം.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയാത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കോട്ടയം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിലും,സണ്ണി വെയ്നും ഒരുമിച്ച്‌ അഭിനയിച്ചത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അണിയറപ്രവത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments