Friday, April 19, 2024
HomeNewsഫാളറ്റിന്റ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു.

ഫാളറ്റിന്റ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു.

ഫാളറ്റിന്റ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരിയും ഷില്ലോംഗ് സ്വദേശിനിയുമായ ക്ലാര ഖോംഗ്ഷിറ്റാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ക്ലാര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണത്.
അപ്പാര്‍ട്ട്മെന്റിന്റെ ജനലിലൂടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രിയില്‍ ക്ലാരയുടെ സുഹൃത്തിന്റെ ജന്മദിനാഘോഷം ഫ്ളാറ്റില്‍ നടന്നിരുന്നു. ഈ പാര്‍ട്ടിയില്‍ ക്ലാരയുടെ രണ്ട് സുഹൃത്തുക്കളും പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് ക്ലാരയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
RELATED ARTICLES

Most Popular

Recent Comments