Saturday, April 20, 2024
HomeCinemaചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ ഒരുക്കുന്നത് സംവിധായകന്‍ വിനയന്‍;കലാഭവന്‍ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ ഒരുക്കുന്നത് സംവിധായകന്‍ വിനയന്‍;കലാഭവന്‍ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ ഒരുക്കുന്നത് സംവിധായകന്‍ വിനയന്‍;കലാഭവന്‍ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കലാഭവന്‍ മണിയുടെ ജീവിതംസിനിമയാക്കാന്‍ ഒരുങ്ങി സംവിധായകന്‍ വിനയന്‍. സിനിമാസംഘടനയിലെ വിലക്ക് നീങ്ങിയ വിനയന്‍ ആദ്യത്തെ കഥ തന്നെ കലാഭവന്‍ മണിയുടെ ജീവിത കഥ വേണമെന്ന് തീരുമാനിക്കുക ആയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ് സിനിമയുടെ പേര്. ഇത് മണിയുടെ ജീവിതകഥ മാത്രമല്ല എന്നും വിനയന്‍ പറയുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് കലാഭവന്മണിയും വിനയനും തമ്മിലുള്ല കൂട്ട് കെട്ട് തുടങ്ങുന്നുത്.പിന്നീട് കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചു. വിലക്കുകളും ഒറ്റപ്പെടത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേയ്ക്കു ഞാന്‍ തിരിച്ചു വരിയാണ്, ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു എന്നും വിനയന്‍ പറയുന്നു. വിനയന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ചാലക്കുടിക്കാരന്‍ ചങ്ങാതി മണിയുടെ ജീവിത കഥയല്ല… മറിച്ച്‌, കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്‍ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്‍ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തത്.
ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും. കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം. കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി – വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments