Saturday, April 27, 2024
HomeIndiaമലയാളം ധൈര്യമായി പറഞ്ഞോളൂ ഗൂഗിള്‍ ടൈപ്പ് ചെയ്യും.

മലയാളം ധൈര്യമായി പറഞ്ഞോളൂ ഗൂഗിള്‍ ടൈപ്പ് ചെയ്യും.

മലയാളം ധൈര്യമായി പറഞ്ഞോളൂ ഗൂഗിള്‍ ടൈപ്പ് ചെയ്യും.

ജോണ്‍സണ്‍ ചെറിയാന്‍.
ഫോണില്‍ ഇനി നിങ്ങള്‍ മലയാളം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട. ഫോണില്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി ഗൂഗിള്‍ നിങ്ങള്‍ക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. ഈ സംവിധാനം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ഇപ്പോള്‍ ലഭിക്കൂ. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കില്‍ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ കഴിയൂ. ഇതിന്റെ ഓഫ്ലൈന്‍ പതിപ്പ് ഇപ്പോള്‍ ലഭ്യമല്ല.
ഈ സേവനം നിങ്ങളുടെ ഫോണില്‍ ലഭ്യമാക്കാന്‍ ആദ്യം ജിബോര്‍ഡ് അഥവാ ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോണ്‍ സെറ്റിങ്സിലെ Languages & input സെക്ഷനില്‍ പോയി ഗൂഗിളിന്റെ വോയിസ് ടൈപ്പിങ്ങ് പ്രാവര്‍ത്തികമാക്കി അതിന്റെ പ്രാഥമിക ഭാഷ മലയാളം ആയി സജ്ജീകരിക്കുക.
ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓണ്‍ ആയിരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക തുടര്‍ന്ന് നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് പോയി ടച്ച്‌ ചെയ്യുക. ഗൂഗിള്‍ വോയിസ് ടൈപ്പിങ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ മൈക്ക് ഐക്കണില്‍ അമര്‍ത്തി നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത് പറയുക.
നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് നിങ്ങള്‍ മലയാളത്തില്‍ പറഞ്ഞത് തനിയെ ടൈപ്പ് ചെയ്തു വരുന്നതായിട്ട് കാണാം. നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ച്‌ ടൈപ്പ് ആയി വരുന്നതിന്റെ സ്പീഡില്‍ മാറ്റം ഉണ്ടാകും. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. നിങ്ങള്‍ പറയുന്നത് ഗൂഗിളിന്റെ സെര്‍വറിലേക്ക് അയച്ച്‌, അവിടെ നിന്നാണ് നിങ്ങള്‍ പറഞ്ഞതിന്റെ സമാനമായ മലയാളം വാക്കുകള്‍ സ്ക്രീനില്‍ തെളിയുക. ഗൂഗിളിന്റെ വോയ്സ് സെര്‍ച്ച്‌ ആപ്പിലും ഈ സേവനം ലഭ്യമാണ്.
മലയാളം ഉള്‍പ്പടെ 8 ഇന്ത്യന്‍ ഭാഷകളെ കൂടെ ഗൂഗിള്‍ ഈ സേവനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗാളി, ഉറുദു എന്നിവയാണ് മറ്റ് 7 ഭാഷകള്‍. ഹിന്ദി വളരെ മുന്നെ തന്നെ ഗൂഗിളിന്റെ ശബ്ദം വാക്കുകളായ മാറ്റുന്ന ഈ സേവനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇനി വരാനിരിക്കുന്ന പുതിയ ഇന്റര്‍നെറ്റ് ഉപഭോകതാക്കളില്‍ ബഹുഭൂരിപക്ഷവും പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ ആയിരിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് ഗൂഗിള്‍ അവരുടെ സേവനങ്ങളില്‍ എല്ലാം ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ സന്നിവേശിപ്പിക്കുന്നത്. എന്തായാലും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മലയാളത്തില്‍ ചാറ്റ് ചെയ്യാനും, സെര്‍ച്ച്‌ ചെയ്യാനും, ഇമെയില്‍ അയക്കാനും ടൈപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ട.
RELATED ARTICLES

Most Popular

Recent Comments