ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 9ന്.

ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 9ന്.

0
604
പി.പി. ചെറിയാന്‍.
ഗാര്‍ലന്റ്(ഡാളസ്) കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 11 മുതല്‍ 1 വരെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.
കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ ഓസ്റ്റിന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് മലയാളം പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് ശശി ഓണ സന്ദേശം നല്‍കും.
പൂക്കളം, വാദ്യമേളം, മാവേലി എഴുന്നള്ളത്ത്, തുടങ്ങിയ പരിപാടികളും. കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2016 ല്‍ കേരള അസ്സോസിയേഷന്റെ വിദ്യാഭ്യാസ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ചു ആദരിക്കും.
എല്ലാവരേയും ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള അസ്സോയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി സെബാസ്റ്റ്യന്‍ – 972 375 2232.

Share This:

Comments

comments