Friday, March 29, 2024
HomeAmericaഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന് ; ജീമോൻ റാന്നിക്കു പ്രത്യേക പ്രശംസ.

ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന് ; ജീമോൻ റാന്നിക്കു പ്രത്യേക പ്രശംസ.

പി പി ചെറിയാന്‍.
ചിക്കാഗോ:ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്. അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ഇ മലയാളിയിൽ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന “നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ ” എന്ന ലേഖനപരമ്പരക്കാണ് അദ്ദേഹത്തിന് അവാർഡിനർഹനാക്കിയത്.
അമേരിക്കയിലെ മലയാള പത്രപ്രവർത്തകരിൽ നിന്നും ലഭിച്ച അവാർഡ് അപേക്ഷകളിൽ നിന്ന് പ്രവാസി മലയാള പത്രപ്രവത്തന മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് തോമസ് മാത്യു (ജീമോൻ റാന്നി)വിനു പ്രത്യേക അംഗീകാരം നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചത്. ഓഗസ്റ്റ് 24,25,26 തീയതികളിൽ ചിക്കാഗോയിലെ ഇസ്റ്റിക്ക ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് സമ്മേളനത്തിൽ . 26 നു വൈകുന്നേരം കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പത്രപ്രവർത്തകർ , അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക- സാമൂഹ്യ മേഖലയിലുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ കേരള കൃഷി മന്ത്രി വി.എസ് . സുനിൽകുമാറിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങുന്നത്.22 വർഷത്തെപത്രപ്രവർത്തനപരിചയമുള്ള ഫ്രാൻസിസ് പതിനൊന്നര വർഷത്തെ സജീവ പത്രപ്രവർത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്.. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇപ്പോൾ ഇ-മലയാളിയിൽ ന്യൂസ് എഡിറ്റർ ആണ്.
കേരളത്തിൽ പത്രപ്രവർത്തന പരിശീലന കാലം മുതൽ ഉന്നതങ്ങളിലേക്ക് കയറിയ പടവുകൾ പിന്നിട്ടപ്പോൾ ഉണ്ടായ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന കഥകൾ ആസ്പദമാക്കിയിട്ടുള്ള 23 അധ്യായം പിന്നിട്ട ഏറെ ശ്രദ്ധേയമായ ഈ സുദീർഘ ലേഖനപരമ്പര അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പി.പി. ചെറിയാൻ ചെയർമാനായ അവാർഡ് കമ്മിറ്റി ഐകകണ്‌ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിർന്ന പ്രവാസി പത്രപ്രവർത്തകൻ ജോയിച്ചൻ പുതുക്കുളമായിരുന്നു മറ്റൊരു അവാർഡ് കമ്മിറ്റി അംഗം..റാന്നി സെയിന്റ് തോമസ് കോളേജിലെ മുൻ കോളേജ് യൂണിയൻ ചെയർമാനായിരുന്ന തോമസ് മാത്യു (ജീമോൻ റാന്നി) നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന മീഡിയ കമ്മിറ്റി അംഗം കൂടിയാണ്.
94 -97ൽ കാലയളവിൽ ദീപികയിൽ ജേർണലിസംട്രെയ്നിയായിതുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമപുഴങ്കരബാലനാരായണനൽഎൻഡോവ്മെന്‍റ്, പ്ലാറ്റൂൺപുരസ്കാരം (1997). ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിങ് എഡിറ്റർ പുരസ്കാരവും ഫ്രാൻസിസിനായിരുന്നു. 1997-98 ദീപിക കൊച്ചിബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998ൽദീപികതിരുവനന്തപുരംനിയമസഭാ റിപ്പോർട്ടിങ്, 1999ൽദീപികപാലക്കാട്ബ്യൂറോചീഫ്, 2000ത്തിൽകോഴിക്കോടു രാഷ്ട്രദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട്ബ്യൂറോചീഫ് , ഇക്കാലയളവിൽ മാറാട്കലാപത്തെക്കുറിച്ചും മുത്തങ്ങവെടിവയ്പിനെക്കുറിച്ചും ഭീകരവാദപ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങുകൾ ഏറെ ശ്രദ്ധേയമായിരുന്നു. മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുക്കുമ്പോൾ ദൃഢസാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു..മാറാട്കലാപത്തെ കുറിച്ച്ഫ്രാ ൻസിസ്തടത്തിൽ തയാറാക്കിയറിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയി നിയമിതനായ ഫ്രാന്സിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവർത്തകൻ ആയിരുന്നു..
കേരളകലാമണ്ഡലത്തെകുറിച്ച്എഴുതിയ ” മഹാകവീമാപ്പ് “, പരിസ്ഥിതിപ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ “രക്തരക്ഷസുകളുടെ മഹാനഗരം” എന്നി ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ ലഭിച്ചത്. . ദേശീയ-അന്തർദേശീയ-സംസ്ഥാനതല കായികമൽസരങ്ങൾ, സംസ്ഥാനസ്കൂൾയുവജനോൽസവം റിപ്പോർട്ടിംഗ് കോ – ഓർഡിനേറ്റർ, ദേശീയസാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംപെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിബ്രേക്കിംഗ് ന്യൂസുകൾ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നടത്തി. 1നടത്തിയിരുന്നു.999 ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാർ, യൂ.പി., ജാർഖണ്ഡ്, എം.പി, ഛത്തീസ്‌ഗഢ് , ഒറീസ്സ എന്നിവിടങ്ങളിൽ തെരെഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് നടത്തിയിരുന്നു.
അമേരിക്കയിൽ എത്തിയ ശേഷം ആദ്യ കാലങ്ങളിൽ സജീവ പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് കഴിഞ്ഞ കുറച്ചുകാലമായി കാൻസർ ബാധിച്ചതിനെ തുടർന്ന് പൂർണമായും വിട്ടു നിന്നു, കാൻസറിനെതിരെ ഒരു ധീര യോദ്ധാവിനെപ്പോലെ പൊരുതിയ ഫ്രാൻസിസ് പല ഘട്ടത്തിലും മരണത്തിൽ നീന്നും രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ മനക്കരുത്തുകൊണ്ടു മാത്രമാണെന്ന് സുഹൃത്തുക്കൾ പറയുന്നു. രക്താർബുദം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്റ്റംമ് സെൽ ട്രാൻസ്‌പ്ലാന്റ്റും നടത്തിയിരുന്നു. ഇപ്പോൾ കാൻസർ പൂർണ്ണമായും മാറിയെങ്കിലും പൂർണ ആരോഗ്യം കൈവരിച്ചിട്ടില്ല, 24 ആഴ്ചകൾക്കു മുൻപ് ഇ മലയാളിയിലൂടെയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയത്തെഴുന്നേറ്റ് സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖനപരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി,.ന്യൂജേഴ്‌സിയിൽ തന്റെ അതേ അസുഖം ബാധിച്ച 8 വയസുകാരൻ റോണി എന്ന ബാലനെക്കുറിച്ചു എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. ഇമലയാളിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഹിറ്റ് ലഭിച്ച ഈ ലേഖനം ലോകം മുഴുവനുമുള്ള മലയാളികളിലെത്തിയിരുന്നു. ഒരാഴ്ച്ചക്കകം രണ്ടര ലക്ഷം പേരാണ് ഈ ലേഖനം വായിച്ചത്.
നേരത്തെ ,പ്രമുഖ അമേരിക്കൻ മലയാളി ചാനലായ എംസിഎൻ ചാനലിന്‍റെ ഡയറക്റ്റർ ആയിരുന്നു . എംസിഎൻ ചാനലിനു വേണ്ടി ‘കർമവേദിയിലൂടെ’ എന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക –ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി ‘ഇന്ത്യ ദിസ് വീക്ക്’ എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്-അപ് പ്രോഗ്രാമിന്‍റെ സ്ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ.മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളിൽ പത്താമനാണ്. ഭാര്യ: നെസ്സി തടത്തിൽ (അക്യൂട്ട് കെയർ നേഴ്സ് പ്രാക്ടീഷണർ).മക്കൾ: ഐറീൻ എലിസബത്ത് തടത്തിൽ (6th ഗ്രേഡ്), ഐസക്ക് ഇമ്മാനുവേൽ തടത്തിൽ (3 വയസ്).
അമേരിക്കയിലെ വളർന്നു വരുന്ന പത്രപ്രവർത്തകരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മിറ്റി എടുത്ത മാർഗനിർദേശം കർശനമായും പാലിച്ചുകൊണ്ടാണ് അവാർഡു ജേതാക്കളെ തീരുമാനിച്ചതെന്ന് അവാർഡ് കമ്മിറ്റി ചെയർമാന്‍ പി പി ചെറിയാനും കമ്മിറ്റി അംഗം ജോയിച്ചൻ പുതുക്കുളവും അറിയിച്ചു.3456
RELATED ARTICLES

Most Popular

Recent Comments