ഇന്ത്യയുമായുള്ള ബന്ധം പ്രസിഡന്റ് ട്രമ്പ് മെച്ചപ്പെടുത്തി: രാജാ കൃഷ്ണമൂര്‍ത്തി.

ഇന്ത്യയുമായുള്ള ബന്ധം പ്രസിഡന്റ് ട്രമ്പ് മെച്ചപ്പെടുത്തി: രാജാ കൃഷ്ണമൂര്‍ത്തി.

0
259
പി.പി. ചെറിയാന്‍.
ഷിക്കാഗൊ: ഒബാമയുടെ ഭരണക്കാലത്ത് ഇന്ത്യയുമായി തുടങ്ങിവെച്ച സുഹൃദ്ബന്ധം പ്രസിഡന്റ് ഡൊണാള്‍ഡ് കൂടുതല്‍ മെച്ചപ്പെടുത്തിയതായി ഷിക്കാഗോയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ വംശജനുമായ രാജാകൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 3ന് ഇന്ത്യന്‍ വിദേശവകുപ്പു മന്ത്രി കാര്യാലയം ഡല്‍ഹിയില്‍ സംഘടിപ്പിച്ച യു.എസ്. ഇന്ത്യ ഫോറത്തിന്റെ ഉല്‍ഘാടന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയു.എസ്. ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെട്ടു എന്നുള്ളത് ആഗോളതലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടതായി കൃഷ്ണമൂര്‍ത്തി പറഞ്ഞു. അമേരികക് എന്നും ഇന്ത്യഅനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഉല്‍ഘാടന സമ്മേളനത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഡല്‍ഹിയിലെ വസതിയില്‍ ഇരുവരും 20 മിനിട്ടു നേരം ചര്‍ച്ച നടത്തി.
രാഷ്ട്രപതി ഭവനില്‍ നിന്നും ഒരു മൈല്‍ അകലെയുള്ള വില്ലിംഗ്ടണ്‍ ആശുപത്രി (ഇപ്പോള്‍, രാം മനോഹര്‍ ലോഹ്യ ആശുപ്രതി) യിലായിരുന്ന തന്റെ ജനനമെന്നും, ഇന്ത്യ തന്റെ ജന്മദേശമാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഷിക്കാഗൊയില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സില്‍ എത്തിയതിനുശേഷം, പ്രധാനമന്ത്രി പല തവണ അമേരിക്ക സന്ദര്‍ശിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാലും നേരില്‍ കണ്ടു സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും, ഇതു തന്റെ ആദ്യ സന്ദര്‍ശനമാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. പ്രധാനമന്ത്രിയെ ഷിക്കാഗൊ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായി മൂര്‍ത്തി വെളിപ്പെടുത്തി.

Share This:

Comments

comments