Thursday, April 18, 2024
HomePoemsകർണ്ണന്റെ പതനം.. (ഗദ്യകവിത)

കർണ്ണന്റെ പതനം.. (ഗദ്യകവിത)

കർണ്ണന്റെ പതനം.. (ഗദ്യകവിത)

ബെന്നി ടി ജെ. (Street Light fb group)
അനുജന്റെ ശരമേറ്റ് വീണ സൂര്യപുത്രാ
നീയെന്നും അധർമ്മത്തിൻ സാക്ഷി…
വിപ്രവേഷംകെട്ടി നേടിയ വിദ്യകൾ
യുദ്ധത്തിൽ നിന്നേ കനിഞ്ഞതില്ല
ഗുരുശാപമൊന്നിൻ ഫലത്താലിന്നു നീ
വിദ്യകൾ മുഴുവൻ മറന്നു പോയോ..
വിധിയുടെ ‘ വിളയാട്ട ‘മൊന്നു കൊണ്ടല്ലോ
നിൻ രഥചക്രം പൂഴിയിൽ ആണ്ടു പോയി..
പുത്രസ്നേഹത്തിൻ ചുഴിയാൽ പണ്ടു നീ
രക്ഷാകവചവും ദാനമായ് നൽകി…
ചോദിച്ചു വാങ്ങിയ ദിവ്യമാം വേലും
കൃഷ്ണ തന്ത്രത്തിൽ പൊലിഞ്ഞു പോയി…
ഉലകത്തിൽ മാറ്റം വരുത്തുവാൻ കഴിവുള്ള
തന്നെ അധർമ്മത്തിനായ് കാഴ്ചവെച്ചു
ദാനമായ് കിട്ടിയ അംഗരാജ്യത്തിന്നാധാരം
നിൻ വിദ്യകൾക്കെന്നും പണയവസ്തു
ജന്മദോഷം കൊണ്ടേറ്റ കൂരംബുകൾ
നിന്നില് അധർമ്മത്തിന് മൂർച്ചകൂട്ടി
വ്യാജം പറഞ്ഞു നീ നേടിയ വിദ്യകൾ
എന്നും അധർമ്മത്തിൻകൂടെ നടന്നു
നീ….എന്തേ സ്വയമറിഞ്ഞില്ല…..?
നിന്നറിവ് നന്മക്കായ് ചിന്തിയില്ല…?
പ്രതികാര ദാഹവും അപമാനവും നിന്നില്
കൊടിയ വൈരത്തിൻ കനലെരിച്ചു…
ഗുരുവായി മാറുവാൻ കഴിവുള്ള നീയെന്തേ…
ദത്തുവർണ്ണത്തിനായ് ഉതവി ചെയ്തില്ല…?
ഗുരുവിന്റെ പാതേ ചരിക്കുവാനുള്ള നീ
എന്തേ അധർമ്മത്തിൻ മാർഗ്ഗവേ പോയി…?
പാഞ്ചാല ദേശത്തുന്നേറ്റ അപമാനം
കൗരവസഭയിൽ തിരിച്ചുകുത്തി
മാനിച്ചു കൊള്ളേണ്ട കുലവധുവിനെപോലും
വേശ്യയെന്നു വിളിച്ചതെന്തേ…?
വിദ്യാവിഹീനർ ചെയ്തിടും പാതകം
അധർമ്മകോപത്താല് നീ ചെയ്തതെന്തേ
അധർമ്മം ചമച്ചൊരാ പത്മവ്യൂഹത്തിൽ
അഭിമന്യുവിൻ കാലനായ് മാറിയില്ലേ…
എന്തിനാ പാതകം ചെയ്തു നീ കർണ്ണാ…..
അഭിമന്യു നിൻ പുത്ര തുല്യനല്ലേ…?
യുദ്ധതന്ത്രം നിരത്തി നീ രക്ഷനേടേണ്ടൊട്ടും
പുത്രഹത്യയല്ലോ നരക പാപം
അവസാന നിമിഷത്തിൽ തന്റേയജ്ഞാനം
കൃഷ്ണപാദങ്ങളിൽ ചേർത്തു കർണ്ണൻ
തൻ ദോഷങ്ങൾക്കു പ്രായ്ശ്ചിത്തമായി
വിജയനു നൽകി തൻ പുത്രനേയും
ഫൽഗുണ ജ്ഞാനത്തിൽ വിദ്യയേകാനും
കാലം പഴിക്കുമാ… തന്റെ ജന്മത്തിനു
കനിവോടെ ഇഹലോക മോക്ഷമേകാനും
ജനനദോഷത്തിൻ കെട്ടഴിഞ്ഞപ്പോൾ…
അമ്മതൻ മടിയിൽ കിടന്നു പുത്രൻ…
ജന്മം കൊടുത്തു വലിച്ചെറിഞ്ഞമ്മതൻ
പെറ്റവയറിൻ കളങ്കം പൊറുത്തു നീ
തീർത്ഥപാനം നൽകി ധർമ്മം നിറവേറ്റി
ഇഹലോക പാപത്തിൻ മുക്തിയും നേടി
തന്റെ ദേഹത്തിൻ അന്ത്യസംസ്ക്കാരം
പാർത്ഥന്റ കൈകളിൽ ഏൽപ്പിച്ചു കർണ്ണൻ
ഉത്തരായനത്തിനു പോകും പിതാവിൻ
പാതേ ചരിച്ചല്ലോ മോക്ഷവും നേടി
എങ്കിലും നീയാണു ശ്രേഷ്ഠൻ…
മിത്ര സ്നേഹത്തിന്നിരയായ കർണ്ണൻ

 

RELATED ARTICLES

Most Popular

Recent Comments