Saturday, May 4, 2024
HomeAmericaട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകൾക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകൾക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകൾക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു.

സുമോദ് നെല്ലിക്കാല.
ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രെത്യേക വടം വലി മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് സീറോ മലബാർ (608 വെൽഷ് റോഡ് 19115 ) ഗ്രൗണ്ടിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഒരു ടീമിൽ 7 അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. വനിതാ ടീമുകൾക്ക് റെസ്ട്രേഷൻ ഫീ സൗജന്യം ആയിരിക്കും.
ഒന്നും രണ്ടും സമ്മാന തുകകൾ ഷാജി മിറ്റത്താനി, ടി ജെ തോംസൺ എന്നിവർ സ്പോൺസർ ചെയ്യുന്നതാണ് . പരിപാടിയുടെ വിജയത്തിനായി ദിലീപ് ജോർജ്, ലിനോ സ്കറിയ, ജോസഫ് തോമസ്, മോഡി ജേക്കബ്, സെബാസ്റ്റ്യൻ, എംസി സേവിയർ എന്നിവരുടെ നേതൃത്ത്യത്തിൽ വിപുലമായ കമ്മിറ്റി പ്രെവർത്തനം ആരംഭിച്ചിട്ടുണ്ട്.
പുരുഷൻ മാർക്കും പ്രേത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 500 ഡോളറും രണ്ടാം സമ്മാനമായി 250 ഡോളറും മറ്റു ആകർഷക സമ്മാനങ്ങളും നൽകുമെന്ന് ഓണാഘോഷ ചെയർ മാൻ രാജൻ സാമുവേൽ അറിയിച്ചു.
56 ടൂർണമെന്റ്റിൽ പങ്കെടുക്കാൻ ആഗ്രെഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് 15 നു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കോ ഓർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. ഒന്നാം സമ്മാനമായി 750 ഡോളറും രണ്ടാം സമ്മാനമായി 500 ഡോളറും മറ്റു ആകർഷക സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അടുക്കള തോട്ട മത്സരത്തിനുള്ള രെജിസ്ട്രേഷൻ സ്വീകരിച്ചു തുടങ്ങിയതായി കോ ഓർഡിനേറ്റർ മോഡി ജേക്കബ് അറിയിച്ചു. .
മത്സരങ്ങളിൽ രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. റോണി വര്ഗീസ് (ചെയർ മാൻ) 2672439229 . സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 2673228527 . റ്റി ജെ തോംസൺ (ട്രസ്റ്റി) 2154292442.456
RELATED ARTICLES

Most Popular

Recent Comments