ഞാനും എന്റെ വിരലും. (അനുഭവ കഥ)

ഞാനും എന്റെ വിരലും. (അനുഭവ കഥ)

0
1158
 മിലാല്‍ കൊല്ലം. 
2015 ഏപ്രിൽ 19 ഞായറാഴ്ച്ച.
ശനിയാഴ്ച്ച പകലും രാത്രിയുമായി ജോലി ചെയ്ത്‌ എല്ലാവരും പോയത്‌ കൊണ്ട്‌ ഞായറാഴ്ച്ച ഞങ്ങൾ ഏഴേട്ടു പേരേ ഉണ്ടായിരുന്നുള്ളു കമ്പനിയിൽ. ഞങ്ങൾക്ക്‌ വേറേ ജോലി ഒന്നും ഇല്ലാഞ്ഞത്‌ കൊണ്ട്‌ ഹൈസ്പീഡ്‌ മിഷ്യൻ ക്ലീൻ ചെയ്ത്‌ വയ്ക്കാം എന്ന് വിചാരിച്ചു. അങ്ങനെ മിഷ്യൻ പ്രവർത്തിപ്പിച്ചു കൊണ്ട്‌ തന്നെ ക്ലീനിംഗ്‌ ആരംഭിച്ചു. ഉച്ച ഭക്ഷണത്തിനു പത്ത്‌ മിനിറ്റ്‌ ബാക്കിയുള്ളപ്പോൾ (11.50) എന്റെ കൂടെ ഉള്ളയാൾ പറഞ്ഞു നമുക്ക്‌ ഭക്ഷണം കഴിക്കാൻ പോകാം. അപ്പോൾ ഞാൻ പറഞ്ഞു താങ്കൾ പൊയ്ക്കോ ഇനി ഒരെണ്ണം കൂടി അല്ലെ ഒള്ളു അത്‌ ഇപ്പോ തീർത്തിട്ട്‌ വന്നോളാം എന്ന് പറഞ്ഞ്‌ വിട്ടു. കറങ്ങി കൊണ്ടിരിക്കുന്ന റോളറിനു എതിർ വശമാണു ക്ലീൻ ചെയ്യുന്നത്‌.
എന്റെ രണ്ട്‌ കയ്യിലും തുണി ഇരുപ്പുണ്ടായിരുന്നു. ഇടത്‌ കൈ കൊണ്ട്‌ ക്ലീൻ ചെയ്തുകൊണ്ട്‌ നിൽക്കുമ്പോൾ വലതു കയ്യിലുള്ള തുണി മറ്റേ റോളറിൽ തട്ടി. പെട്ടന്ന് തന്നെ കാര്യം മനസിലാക്കി കൈ വലിച്ചെടുത്തിട്ട്‌ നോക്കുമ്പോൾ ചൂണ്ട്‌ വിരലിന്റെ അറ്റം ഇല്ല. ഒരു പക്ഷേ തുണി വലിച്ചെടുക്കാനെങ്ങാണം ശ്രമിച്ചിരുന്നേങ്കിൽ ആളും കൂടി റോളറിനപ്പുറം വരുമായിരുന്നു. ഞാൻ പെട്ടന്ന് തന്നെ ഇടത്‌ കൈ കൊണ്ട്‌ വലതു കയ്യുടെ ചൂണ്ടു വിരൽ അമർത്തിയങ്ങ്‌ പിടിച്ചു. അപ്പോൾ എന്റെ അടുത്തു നിന്ന ആൾ കയ്യും കഴുകി വരുന്നു അദ്ദേഹത്തോട്‌ വിവരം പറഞ്ഞു കമ്പനി ഓഫീസിൽ നിന്ന് എല്ലാവരും പാഞ്ഞുവന്നു. ഡ്രൈവർ വന്നു എന്നെയും കൊണ്ട്‌ നേരെ ഒരു ക്ലീനിക്കിലെക്ക്‌. അവിടെ ചെന്നപ്പോൾ അവർ മുറിവ്‌ ഒന്ന് കേട്ടിത്തന്നിട്ട്‌ രണ്ട്‌ തരം മരുന്നും എഴുതി തന്നിട്ട്‌ വേറേ ആശുപത്രിയിൽ കൊണ്ട്‌ പോകാൻ പറഞ്ഞു.
അവിടുന്ന് വേറോരു ആശുപത്രി അവിടെയും എടുത്തില്ല. അവിടുന്ന് നേരേ അബുദാബി മുസ്സഭയിൽ ഉള്ള ലൈഫ്‌ ലൈൻ ആശുപത്രിയിൽ വന്നു. അവിടെ അപ്പോൾ ഞാൻ കണ്ടത്‌ ദൈവ ദൂതനെ പോലെ ഒരു ഡോക്റ്റർ. ഏകദേശം സിനിമ സീരിയൽ നടൻ കൃഷ്ണകുമാറിനെ പോലെ തോന്നിപ്പിക്കുന്ന ഒരു ഡോക്റ്റർ. ഡോക്റ്റർ ഉമ്മൻ വി ഉമ്മൻ ഓർത്തോ പിഡിക്‌. കൈ അഴിച്ച്‌ കാണിച്ചപ്പോൾ ഡോക്റ്റർ ചോദിച്ചു ഇൻഷുർ ഉണ്ടോ? ഞാൻ പറഞ്ഞു ഉണ്ട്‌. അപ്പോൾ ഡോക്റ്റർ പറഞ്ഞു നമുക്ക്‌ ഈ വിരൽ ശരിയാക്കി എടുക്കാം പേടിക്കണ്ടാ. ഒന്ന് രണ്ട്‌ ഓപ്പറേക്ഷൻ വേണ്ടി വരും. ഞാൻ ഞങ്ങളുടെ മാനേജരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു ലാലിനു പ്രഷറും ഷുഗറുമൊക്കേ ഉള്ളതല്ലെ? അപ്പോൾ ഒന്ന് രണ്ട്‌ ഓപ്പറേക്ഷനൊന്നും നിൽക്കണ്ട വിരൽ അവിടെ വച്ച്‌ മുറിച്ചുകളഞ്ഞ്‌ മരുന്ന് വച്ച്‌ കെട്ടിയ്ക്കൊ അതാ നല്ലത്‌.
അങ്ങനെ ഈ കാര്യം ഞാൻ ഡോക്റ്ററോട്‌ പറഞ്ഞു. അപ്പോൾ ഡോക്റ്റർ പറഞ്ഞു മില്ലാലെ ഇത്‌ വലിയ പ്രശ്നം ഒന്നുമില്ല. കയ്യിൽ നിന്ന് ഒരു പൈസയും ആകില്ല. പിന്നെ ഇപ്പോൾ ഓരോർത്തർ വന്നിട്ട്‌ പറയുന്നത്‌ ഡോക്റ്റർ എന്റെ ഈ വിരൽ ഒന്ന് വച്ച്‌ തരാൻ പറ്റുമോ എന്നോക്കയാണു. ഈ സാഹചര്യത്തിൽ മില്ലാലിന്റെ വിരലിനു വലിയ പ്രശ്നം ഒന്നുമില്ല. നമുക്ക്‌ വിരൽ മുറിച്ച്‌ കളയാതെ തന്നെ ചെയ്യാം. അങ്ങനെ ഞാൻ വീണ്ടും മാനേജരെ വിളിച്ചു സംസാരിക്കാൻ ഞാൻ ഡോക്റ്ററോഡ്‌ പറഞ്ഞു. ഡോക്റ്റർ സംസാരിച്ചു എന്നിട്ട്‌ എന്റെ കയ്യിൽ ഫോൺ തന്നു. മാനേജർ പറഞ്ഞു മില്ലാലിനു അതാണു ഇഷ്ടമെങ്കിൽ അങ്ങനെ ആകട്ടേ എന്ന്. അങ്ങനെ അവർ പറഞ്ഞു ഒരു മൂന്ന് ദിവസം കഴിഞ്ഞു വരണം ഞങ്ങൾ ഫോൺ ചെയ്ത്‌ പറയാം ഇൻഷുർ അങ്ങീകരിക്കണം അതിനു വേണ്ടിയാണു. അങ്ങീകരിക്കും പേടിക്കാനൊന്നും ഇല്ല.
ഇരുപത്തിരണ്ടാം തീയതി എന്നെ വിളിച്ചു പറഞ്ഞു ഉച്ചതിരിഞ്ഞ്‌ മൂന്ന് മണിക്ക്‌ ആശുപത്രിയിൽ വരെ വരാൻ. ഞാൻ ടാക്സി വിളിച്ച്‌ ഒറ്റക്ക്‌ പോയി. അവിടെ ചെന്നപ്പോൾ ഒരു ചോദ്യോത്തര മേളയാണു. അതും ഒരു പാകിസ്താനി ഡോക്റ്റർ. കൂടെ ഉമ്മൻ ഡോക്റ്ററും. എല്ലാ വിവരങ്ങളും ചോദിച്ച്‌ മനസിലാക്കിയിട്ട്‌ പറഞ്ഞു നാളെ രാവിലെ നാലുമണിക്ക്‌ ആശുപത്രിയിൽ നിൽക്കണം എന്ന്. ഞാൻ ശരി എന്ന് പറഞ്ഞ്‌ ഇറങ്ങി.
ഞാൻ കമ്പനിയിൽ വിളിച്ചപ്പോൾ കൊണ്ടു പോകാനൊന്നും ആരുമില്ല. ആർക്ക്‌ അസുഖം വന്നാലും ഓടി മുന്നിൽ എത്തുന്ന എനിക്ക്‌ അസുഖം വന്നപ്പോൾ ആരുമില്ല. പക്ഷേ ദൈവം ഉണ്ടായിരുന്നു. ഞാൻ രാവിലെ മൂന്ന് മണിക്ക്‌ ഐക്കാട്‌ നിന്ന് ടാക്സി പിടിച്ച്‌ ഒറ്റക്ക്‌ നാലുമണിക്ക്‌ മുൻപ്‌ ആശുപത്രിയിൽ എത്തി. അവർ പരിശോധന തുടങ്ങി പ്രക്ഷർ ക്രമത്തിലാക്കി പ്രമേഹം ക്രമത്തിൽ ആക്കി. ഉച്ചയായപ്പോൾ തീയറ്ററിലെക്ക്‌ കൊണ്ട്‌ പോയി. അവിടെ ചെന്നപ്പോൾ ആണു അറിയുന്നത്‌ വിരലിൽ കിടക്കുന്ന മോതിരം ഊരണമെന്ന്. പക്ഷേ ഒരു വിധത്തിലും അത്‌ ഊരാൻ പറ്റില്ല. സാധാരണ മുറിച്ച്‌ എടുക്കുന്നതാണു. പക്ഷേ കിടന്നോട്ടേ എന്ന് പറഞ്ഞു. അതുകഴിഞ്ഞ്‌ കട്ടിലിൽ കിടത്താൻ സമയം ഒരു നേഴ്സ്‌ ഇതെന്താ ജട്ടി ഊരിയില്ലെ ഇതെല്ലാം ഊരണം ഈ കോട്ടു മാത്രമേ പാടുള്ളു എന്ന് പറഞ്ഞിരുന്നില്ലെ? ഞാൻ പറഞ്ഞു അറിയില്ലായിരുന്നു. ഒകേ ഊരു ഊരു. അതാ ഓപ്പറേക്ഷനു വേണ്ടി പോകുന്നത്‌ കൊണ്ട്‌ അന്ന് എടുത്തിട്ട പുതിയ ജട്ടി. ഇത്‌ അറിഞ്ഞിരുന്നെങ്കിൽ മുറിയിൽ ഊരി വച്ചിട്ടേ വരുള്ളായിരുന്നു.
ആ നേഴ്സ്‌ പറഞ്ഞു പേടിക്കണ്ട അതങ്ങ്‌ മുറിയിൽ വരും എന്ന്. വൈകുന്നേരം ആറു മണി കഴിഞ്ഞു തീയറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ. മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നു. വരാമെന്ന് പറഞ്ഞിട്ട്‌ ആരും വന്നില്ല. ആശുപത്രി വിടുന്ന സമയം ജട്ടി തിരിച്ച്‌ കിട്ടിയില്ല. രണ്ടു മൂന്നെണ്ണം കൊണ്ടു പോയത്‌ കൊണ്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടായില്ല. പിന്നെ പതിനഞ്ജ്‌ ദിവസം മുറിയിൽ. സഹായതിനൊന്നും ആരുമില്ല ആരെയും ബുദ്ധിമുട്ടിച്ചതും ഇല്ല. എനിക്ക്‌ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്‌ ഇൻസുലിൻ എടുക്കുന്നതായിരുന്നു. ഒറ്റക്കൈ കൊണ്ട്‌ സിറിഞ്ജിൽ മരുന്നെടുത്ത്‌ ഒറ്റക്കൈ കൊണ്ട്‌ വയറ്റിൽ കുത്തി വയ്ക്കുന്നത്‌. അതും ദൈവം ഉണ്ടായിരുന്നു കൂടെ. അങ്ങനെ പതിനാറിന്റെ അന്ന് അടുത്ത ഓപ്പറേക്ഷൻ. അതും ഒറ്റക്ക്‌ ചെന്നു ഓപ്പറേക്ഷൻ കഴിഞ്ഞു രണ്ടു ദിവസം അവിടെ കിടന്നു. ഇത്തവണ നോക്കിയും കണ്ടും പോയത്‌ കൊണ്ട്‌ പഴയത്‌ പോലുള്ള പ്രശ്നം ഒന്നും ഇല്ലായിരുന്നു.
എത്ര പറഞ്ഞാലും മതി വരില്ല അത്രയ്ക്ക്‌ ആയിരുന്നു അവിടുത്തേ ശ്രീ ഉമ്മൻ വി ഉമ്മൻ ഡോക്റ്ററുടെ സഹകരണം. അതുപോലെ അവിടുത്തേ മറ്റ്‌ സ്റ്റാഫുകളുടെതും. ഒന്നരമാസം അങ്ങനെ കഴിഞ്ഞു പോയി. ഈ വേളയിൽ എന്നെ കാണാൻ വന്ന ഒരു ആൾ എന്റെ മുഖ പുസ്തക സുഹൃത്തും അയൽ വാസിയുമായ നിരൻ ജമാൽ ആയിരുന്നു. ഇപ്പോൾ അദ്ദേഹം ന്യൂസിലാന്റിൽ ആണെന്ന് തോന്നുന്നു. ഇപ്പോഴും ഏതെങ്കിലും വാർത്തയുണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിച്ച്‌ പറയും.

Share This:

Comments

comments