Friday, April 26, 2024
HomeAmericaഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍.

 പി. പി. ചെറിയാന്‍.
സാക്രമെന്റൊ (കലിഫോര്‍ണിയ)  സാക്രമെന്റൊ ഷെവറോണ്‍ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ മൂന്ന് പേരില്‍ ഒരാളെ പിടികൂടിയതായി സാക്രമെന്റൊ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്മാന്‍ സെര്‍ജന്റ് ടോണി ടേണ്‍ബുള്‍ പറഞ്ഞു.
ജൂലൈ 25 ന് ഗ്യാസ് സ്റ്റേഷന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്ന സിംറാന്‍ജിത്ത് സിങ് (21) എന്ന സിക്ക് യുവാവിനെ മൂന്ന് പേര്‍ സമീപിക്കുകയും ഇയാളുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തതായി പറയുന്നു. മൂവരും മദ്യപിച്ചിരുന്നു. ഇതിലൊരാള്‍ തോക്കെടുത്തു സിംറാന്‍ജിത്ത് സിങിന് നേരെ അഞ്ചു തവണ നിറയൊഴിക്കുകയുമായിരുന്നു.
സംഭവത്തില്‍ വംശീയത ഇല്ലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ചാണ്ഡീഗഡില്‍ നിന്നുള്ള യുവാവിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. പൊലീസ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പിടികൂടാനുള്ള പ്രതികളെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ അറിവുള്ളവര്‍ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ 916 874 5115 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments