ജോണ്സണ് ചെറിയാന്.
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രി രോഷ പ്രകടനം ഒഴിവാക്കണമായിരുന്നു. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ഗവർണർ ഇടപെടുന്നതും മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നെന്നും കേന്ദ്ര നേതാക്കൾ പറഞ്ഞു.
ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. സർവ കക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. എന്നാൽ ഗവർണറുടെ നിർദേശമാണെന്ന പ്രതീതി ഉണ്ടാക്കിയത് ശരിയായില്ലെന്നും കേന്ദ്ര േനതാക്കൾ പറഞ്ഞു.