Sunday, May 5, 2024
HomeAmericaഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ.

ഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ.

ഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കില്‍ ഘടിപ്പിക്കുന്ന ‘സൈലന്‍സേഴ്‌സ്’ നിയമ വിരുദ്ധമായി വന്‍ തോതില്‍ വിറ്റഴിച്ച കേസ്സില്‍ ഇന്ത്യക്കാരനായ മോഹിത് ചൗഹാനെ 30 മാസത്തേക്ക് ജയിലിലടക്കുന്നതിന് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് എലിസബത്ത് ഫൂട്ടി ഉത്തരവിട്ടു.
ആക്ടിങ്ങ് യു എസ് അറ്റോര്‍ണി അലക്‌സാണ്ടര്‍ സി വാന്‍ ഹുക്ക് അറിയിച്ചതാണിത്.
ജയില്‍ ശിക്ഷ കഴിഞ്ഞതിന് ശേഷം 3 വര്‍ഷം പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് ജൂലൈ 26 ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ജൂലായ് 26 ന് ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
സൈലന്‍സേഴ്‌സ് ആവശ്യമുള്ളവരെ ഇമെയില്‍, ഫോണ്‍ വഴിയായി ബന്ധപ്പെട്ടാണ് വ്യാപാരം നടത്തിയിരുന്നത്.
യു എസ് സിസ്റ്റംസിനെ മറികടക്കുന്നതിന് ‘ഓട്ടോ പാര്‍ട്ട്‌സ്’ എന്ന ലേബലിലാണ് ഇവ യു എസ്സിലേക്ക് കടത്തിയിരുന്നത്.
ഈ രഹസ്യം മനസ്സിലാക്കിയ അണ്ടര്‍ കവര്‍ ഓഫീസര്‍ ചൗഹാനുമായി കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുന്നതിന് ലൂസിയാന റസ്‌റ്റോറന്റില്‍ എത്തി. തുടര്‍ന്ന് നടത്തിയ സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് ചൊഹാനെ കുടുക്കുകയായിരുന്നു. സൈലന്‍സേഴ്‌സ് വില്‍ക്കുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ, നിര്‍മ്മിക്കുന്നതിനോ ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.2
RELATED ARTICLES

Most Popular

Recent Comments