Saturday, December 6, 2025
HomeIndiaഅണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍.

അണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍.

അണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ജിയോയെ മുട്ടുകുത്തിക്കാന്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍. പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും, അണ്‍ലിമിറ്റഡ് വോഡാഫോണ്‍ ടൂ വോഡാഫോണ്‍ കോളും ലഭിക്കുന്ന 244 രൂപയുടെ പ്ലാനാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. 70 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാന്‍ പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകുകയൊള്ളു.
244 രൂപയുടെ ആദ്യ റീച്ചാര്‍ജ്ജില്‍ 70 ദിവസവും രണ്ടാമത്തെ റീച്ചാര്‍ജ്ജു മുതല്‍ 35 ദിവസം വാലിഡിറ്റി ആയിരിക്കും ലഭിക്കുക എന്ന് വോഡാഫോണ്‍ വ്യക്തമാക്കി. 244 പ്ലാനിനോടൊപ്പം തന്നെ 346 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചു. ഈ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഫോര്‍ ജി ഡാറ്റ 56 ദിവസത്തേക്കും, പ്രതി ദിനം 300 മിനിറ്റ് വോയിസ് കോളും ലഭിക്കും.
ഈ രണ്ടു ഓഫറുകളും മൈ വോഡാഫോണ്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ 5% ക്യാഷ് ബാക്ക് ഓഫറും കമ്ബനി നല്‍കുന്നുണ്ട്. എങ്കില്‍ 244 രൂപയുടെ പ്ലാനില്‍ 9.70 ടോക്ടൈമും 346 രൂപയുടെ പ്ലാനില്‍ 17.30 രൂപയുടെ ടോക്ടൈമും അധികമായി ലഭിക്കും
RELATED ARTICLES

Most Popular

Recent Comments