എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്.

എന്‍.എ.ജി.സി ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന്.

0
639
ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച 3.30 മുതല്‍ ലെമണ്ട് ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. (10915 ലെമണ്ട് റോഡ്, ലെമണ്ട്, ഇല്ലിനോയി 60439).
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, കേരളത്തനിമയിലുള്ള വൈവിധ്യമാര്‍ന്ന ഓണസദ്യ എന്നിവയുണ്ടായിരിക്കുന്നതാണ്. ഈ ഓണാഘോഷ പരിപാടിയില്‍ പങ്കുചേരുവാന്‍ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിനും വിളിക്കുക: വാസുദേവന്‍ പിള്ള (പ്രസിഡന്റ്) 847 275 6027, ജയരാജ് നാരായണന്‍ (ജനറല്‍ സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (ട്രഷറര്‍) 847 827 6227.
സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments