Friday, April 26, 2024
HomeCinemaജോലിക്കിടയിലെ സിനിമാ മോഹം: സിംഗപ്പൂർ മലയാളിയുടെ ഷോർട്ട് ഫിലിം 'നീതീ' പ്രേക്ഷക ശ്രദ്ധ നേടുന്നു.

ജോലിക്കിടയിലെ സിനിമാ മോഹം: സിംഗപ്പൂർ മലയാളിയുടെ ഷോർട്ട് ഫിലിം ‘നീതീ’ പ്രേക്ഷക ശ്രദ്ധ നേടുന്നു.

ജോലിക്കിടയിലെ സിനിമാ മോഹം: സിംഗപ്പൂർ മലയാളിയുടെ ഷോർട്ട് ഫിലിം 'നീ തീ' പ്രേക്ഷക ശ്രദ്ധ നേടുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
സിംഗപ്പൂര്‍ മലയാളി പനയം ലിജു രചനയും സംവിധാനവും നിര്‍വഹിച്ചു പുറത്തിറങ്ങിയ മലയാളം ഷോര്‍ട്ട് ഫിലിം ‘നീതീ’ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നു. റിലീസ് ആയി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ‘നീതീ’ സ്വന്തമാക്കിയത്.
സ്വയം പ്രതിരോധത്തിന്റെ. ആര്ജനവവും ആത്മവിശ്വാസത്തിന്റെ കരുത്തും സ്കൂള്‍ തലങ്ങളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ വിളിച്ചു പറയുന്ന ചിത്രമായ ‘നീതീ’ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രമാണ്.  പ്രശസ്ത സിനിമാ താരം ദേവി അജിത്‌ മുഖ്യ കഥാപാത്രം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ബേബി അഖില, ദേവ് മനോജ്‌, നിക്സന്‍ വര്‍ഗീസ്, ഡോ.അനിത അലക്സ്, ജോബിന്‍ നിരണം, ബീന തോമസ്‌ നിക്സന്‍, ബിനു കുര്യന്‍ തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നു.
പെണ്ണിന് അപകടം സംഭവിക്കുമ്പോള്‍, അതിന്റെ് വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കയും ഒടുവില്‍ ആത്മഹത്യ ചെയ്തു കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉപരിപ്ലവമായ പോസ്റ്റുകളും ഹാഷ് ടാഗുകളും ചെയ്തു അലമുറയിടുന്നതല്ല; മറിച്ചു ആവശ്യം ഉള്ള സമയത്താണ് നമ്മള്‍ ശബ്ദമുയര്‍ത്തി ശക്തമായി പ്രതികരിക്കേണ്ടത് എന്നുള്ള വളരെ ശക്തമായ സന്ദേശം നീതി നമ്മോട് പറയുന്നു. ആണിനും പെണ്ണിനും ഇടയില്‍ പരസ്പര ബഹുമാനവും കരുതലും ഉണ്ടാവുന്നതോടൊപ്പം സഹപാഠി, അധ്യാപകന്‍, മാതാപിതാക്കള്‍ എന്നിങ്ങനെ എല്ലാ ബന്ധങ്ങളിലും ഉള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ നീതിയില്‍ വളരെ ശക്തമായി സംവേദിക്കുന്നു.
നീതിയ്ക്കായി നീ തീ ആവുക എന്ന വാര്‍ത്തമാനകാലത്തിന്റെ‍ ആപ്തവാക്യം അക്ഷര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്ന ചിത്രമാണ് നീതീ.
പ്രവാസി മലയാളിയായ പനയം ലിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത നീതീ നിര്‍മിച്ചിരിക്കുന്നത് ശ്രീകല രാജേന്ദ്രപ്രസാദ് ആണ്. കൊല്ലം സ്വദേശിയായ പനയം ലിജു സിംഗപ്പൂര്‍ മെട്രോ റെയില്വേണയില്‍ ജോലി ചെയ്യുന്നതോടൊപ്പമാണ് കലാപ്രവാര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇത് ലിജുവിന്റെന നാലാമത്തെ ഷോര്‍ട്ട് ഫിലിമാണ്‌. മുന്‍പ് ചെയ്തിട്ടുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 8
RELATED ARTICLES

Most Popular

Recent Comments