Saturday, May 18, 2024
HomeNewsതോറ്റിട്ടും മീരകുമാര്‍ 50 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു.

തോറ്റിട്ടും മീരകുമാര്‍ 50 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു.

തോറ്റിട്ടും മീരകുമാര്‍ 50 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ രാംനാഥ് കോവിന്ദ് രണ്ടാമത്തെ ദളിത് പ്രസിഡന്റ് എന്ന റെക്കോര്‍ഡാണ് നേടിയത്. എന്നാല്‍ കോവിന്ദിനോട് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാ മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. തോറ്റ സ്ഥാനര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടിന്റെ റെക്കോര്‍ഡാണ് മീരാകുമാര്‍ തകര്‍ത്തത്.
തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10.69 ലക്ഷം മൂല്യമുള്ള വോട്ടില്‍ 3.67 ലക്ഷമാണ് മീരകുമാര്‍ നേടിയത്. 1967ല്‍ മത്സരിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ കോക സുബ്ബ റാവുവിന്റെ റെക്കോര്‍ഡാണ് മീരാകുമാര്‍ തകര്‍ത്തത്.
ജൂഡീഷ്യറിയില്‍ നിന്ന് രാജിവെച്ച്‌ മത്സരിച്ച റാവു ഡോ.സക്കീര്‍ ഹുസൈനോടാണ് പരാജയപ്പെട്ടത്. അതേ സമയം റാവുവിന്റെ രണ്ടാമത്തെ റെക്കോര്‍ഡിന് ഭംഗമൊന്നും വന്നിട്ടില്ല. ആകെയുള്ളതിന്റെ 43 ശതമാനം വോട്ട് നേടിയ റെക്കോര്‍ഡാണ് നിലനില്‍ക്കുന്നത്. മീരാകുമാറിന് 34.35 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 65.65 ശതമാനം വോട്ടാണ് രാം നാഥ് കോവിന്ദ് നേടിയത്
RELATED ARTICLES

Most Popular

Recent Comments