Friday, April 26, 2024
HomeUncategorizedനഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സുപ്രീം കേടതി നിര്‍ദ്ദേശിച്ച വേതന വര്‍ധന നടപ്പിലാക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) നല്‍കിയ നിവേദനത്തിന് അനുകൂല മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്‌നം ഗൗരവമേറിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്കു ശമ്പളം നല്‍കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപിനഡ്ഡ ലോക്‌സഭയില്‍ പറഞ്ഞു.

യുഎന്‍എ കേന്ദ്ര സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട് നിവേദനം നല്‍കിയിരുന്നു.ആന്റോ ആന്റണി, കെസി വേണുഗോപാല്‍ എന്നിവരാണ് നഴ്‌സുമാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും പറഞ്ഞു. നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് സമിതി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments