Wednesday, April 24, 2024
HomePoemsതിരിച്ച് പോക്ക്. (കവിത)

തിരിച്ച് പോക്ക്. (കവിത)

തിരിച്ച് പോക്ക്. (കവിത)

സന്തോഷ് ആർ പിള്ള. (Street Light fb group)
ഞാനറിയുന്നു;
ആ വെളിച്ചം എന്നിലേക്കടുക്കുന്നു.
ഭംഗം വന്ന മോഹങ്ങൾ
മുളക്കാത്ത വിത്തുകളായിന്നും
നിലകൊൾകെ;
പുന:ർജനി കാത്തു കിടക്കുന്നവ
ഇനിയും ബാക്കി.
എന്നെ പ്രഭാപൂരിതമാക്കാനവൻ വരുന്നുണ്ട്.
അവസാന ശ്വാസവും
വിലയ്ക്ക് വാങ്ങി;
മഞ്ഞിന്റെ തേരിൽ
അവനെന്നെ ആനയിക്കും.
മടങ്ങുന്നു ഞാൻ
എന്നിലേക്ക് തന്നെ
വിളിച്ചാലുന്നരാത്ത
രാത്രികളിലേക്ക്.
RELATED ARTICLES

Most Popular

Recent Comments