Friday, April 26, 2024
HomeIndiaക്ലൗഡ് സേവനരംഗം വിപുലീകരിക്കാന്‍ ഇന്ത്യയില്‍ ജീവനക്കാരെ തേടി ഗൂഗിള്‍.

ക്ലൗഡ് സേവനരംഗം വിപുലീകരിക്കാന്‍ ഇന്ത്യയില്‍ ജീവനക്കാരെ തേടി ഗൂഗിള്‍.

ക്ലൗഡ് സേവനരംഗം വിപുലീകരിക്കാന്‍ ഇന്ത്യയില്‍ ജീവനക്കാരെ തേടി ഗൂഗിള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: നാസ്കോ, ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പടെയുള്ള സോഫ്റ്റ്വെയര്‍ ഭീമന്‍മാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച്‌ വിടുമ്ബോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ക്ലൗഡ് ബിസിനസ് മേഖലയില്‍ രാജ്യത്ത് ഏറെ മുന്നേറിയതാണ് ഗൂഗിളിനെ ആശങ്കപ്പെടുത്തുന്നത്. ഇപ്പോള്‍, രാജ്യത്തെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച 38 ശതമാനമാണ്. വളര്‍ച്ചയുടെ തോത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ കമ്ബനിയുടെ ഭാഗമാക്കി കുതിപ്പിന് കരുത്ത് പകരുമെന്ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ തലവന്‍ മോഹിത് പാണ്ഡെ അറിയിച്ചു.
പുതിയ സെര്‍വറുകളും നെറ്റ്വര്‍ക്കുകളും, ഡേറ്റ സെന്ററുകളും സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ 30 ബില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ലോകത്താകമാനം പത്ത് ക്ലൗഡ് കമ്യൂണിറ്റിയാണ് ഗൂഗിളിനുള്ളത്. ഈ വര്‍ഷം ഇന്ത്യയില്‍ ക്ലൗഡ് കമ്യൂണിറ്റി ആരംഭിക്കും. ഗൂഗിളിന്റെ പ്രധാന എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവര്‍ക്ക് ഇന്ത്യയില്‍ പബ്ലിക് ക്ലൗഡ് ഡേറ്റ സെന്ററുകള്‍ സ്വന്തമായുള്ള സാഹചര്യത്തിലാണ് ഗൂഗിളും മുന്നോട്ടുവരുന്നത്.
ഗൂഗിളിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എന്‍ജിനീയറിംഗ് ടീം, പ്രൊഫഷണല്‍ സര്‍വീസ്, നെറ്റ്വര്‍ക്ക് തുടങ്ങിയ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനുള്ള തയാറെടുപ്പിലാണ് ഗൂഗിളെന്നും പാണ്ഡെ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments