Wednesday, April 24, 2024
HomeNewsകോലി മിഥാലിയുടെ പ്രകടനത്തെ അഭിനന്ദിച്ചു; പക്ഷേ ഒരു അമളി പറ്റി.

കോലി മിഥാലിയുടെ പ്രകടനത്തെ അഭിനന്ദിച്ചു; പക്ഷേ ഒരു അമളി പറ്റി.

കോലി മിഥാലിയുടെ പ്രകടനത്തെ അഭിനന്ദിച്ചു; പക്ഷേ ഒരു അമളി പറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജ് ലോകറെക്കോഡാണ് പിന്നിട്ടത്. ഏകദിനത്തില്‍ 6000 റണ്‍സ് പിന്നിട്ട മിഥാലി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി. മിഥാലിയുടെ ഈ ലോകറെക്കോഡ് പ്രകടനത്തെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറന്നില്ല.
നല്ല ഒന്നാന്തരം ഒരു അഭിനന്ദനക്കുറിപ്പ് തന്നെ വിരാട് കോലി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നിമിഷമാണെന്നും ഒരു ചാമ്ബ്യന്‍താരം തന്നെയാണ് മിഥാലിയെന്നും കോലി പോസ്റ്റ് ചെയ്തു. എന്നാല്‍ കോലിക്ക് ഒരു അബദ്ധം പറ്റി. പോസ്റ്റിനോടൊപ്പം ഉപയോഗിച്ച ചിത്രം മാറിപ്പോയി. മിഥാലിക്ക് പകരം ഇന്ത്യയുടെ മറ്റൊരു ബാറ്റ്സ്മാനായ പൂനം റൗട്ടിന്റെ ചിത്രമാണ് കോലി പങ്കുവെച്ചത്.
തുടര്‍ന്ന് ആരാധകര്‍ കമന്റിലൂടെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ കോലി പോസ്റ്റ് പിന്‍വലിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പൂനം റൗട്ട് സെഞ്ചുറി നേടിയിരുന്നു. മിഥാലി രാജ് അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇതായിരിക്കും ഒരുപക്ഷേ കോലിക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്.

RELATED ARTICLES

Most Popular

Recent Comments