Monday, July 21, 2025
HomeNewsഫ്ളാറ്റില്‍ തീപ്പിടുത്തം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

ഫ്ളാറ്റില്‍ തീപ്പിടുത്തം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

ഫ്ളാറ്റില്‍ തീപ്പിടുത്തം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മകളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടത്തിന് തീപിടിച്ച്‌ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച അര്‍ധ രാത്രി ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ ഭാഗത്തെ ഫ്ളാറ്റിനാണ് തീപ്പിടിച്ചത്.
അപകടത്തില്‍ ഹര്‍ഷു (12), സഹോദരന്‍ ചിക്കു (4), അച്ഛന്‍ സഞ്ജയ് വര്‍മ്മ(45), മുത്തച്ഛന്‍ വിജയ് കുമാര്‍ വര്‍മ്മ(63) എന്നിവരാണ് മരിച്ചത്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ് കുട്ടികളുടെ അമ്മ മോന വര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് കുടുംബം താമസിക്കുന്ന ഒന്നാം നിലയിലേക്ക് തീ പടരുകയായിരന്നു. തീ പടരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ പുക മുറിയില്‍ കുടുങ്ങിയതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
പാര്‍ക്കിംഗ് ഭാഗത്തെ മീറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അഗ്നിശമനസേന അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കും തീപടര്‍ന്നുവെങ്കിലും പലരും ബാല്‍ക്കണിയിലൂടെയും മറ്റും രക്ഷപ്പെടുകയായിരുന്നു. തീ പിടിച്ചത് അറിഞ്ഞ് 11 അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments