Friday, April 26, 2024
HomeIndiaഇന്ത്യയിലെ ഈ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം.

ഇന്ത്യയിലെ ഈ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം.

ഇന്ത്യയിലെ ഈ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം. 46 പൈതൃകമ്യൂസിയങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാത്രമല്ല മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപോഡ്, മോണോപ്പോഡ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക അനുവാദത്തോടെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഈ പട്ടികയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ്മഹല്‍, ഡല്‍ഹിയിലെ യുദ്ധസ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി തുടങ്ങിയ പ്രമുഖ ചരിത്രസ്മാരകങ്ങള്‍ ഉള്‍പ്പെടും.
ഇവ മ്യൂസിയങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ബാഗിനുള്ളില്‍ ഇവ സൂക്ഷിക്കാം, പുറത്തെടുക്കാനാവില്ല. സന്ദര്‍ശകരുടെ കൈ അകലത്തില്‍ നിന്നു അകലെയായി സ്ഥാപിച്ചിരിക്കുന്ന പല സംരക്ഷിത വസ്തുക്കളിലും സെല്‍ഫി സ്റ്റിക്ക് തട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം. ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
RELATED ARTICLES

Most Popular

Recent Comments