Sunday, September 29, 2024
HomeAmericaമരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍.

മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍.

മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍.

പി.പി. ചെറിയാന്‍.   
കാലിഫോര്‍ണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം നിലവില്‍ വന്നതിന് ശേഷം സ്വയമായി മരണത്തിന് വിധേയരായവരുടെ എണ്ണം നൂറില്‍ കവിഞ്ഞതായി പുതിയ സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു.2016 ജൂണില്‍ നിയമ സാധുത ലഭിച്ചതിന് ശേഷം ആറ് മാസത്തിനകം ഗുരുതര രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന 100 പേരാണ് മരുന്നെടുത്ത് മരണത്തെ പുല്‍കിയത്.
കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ജൂലായ് 3 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 191 പേര്‍ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മരുന്ന് സ്വീകരിച്ചിരുന്നുവെങ്കിലും, ആറ് മാസത്തിലധികം ആയുസ്സില്ലാ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 111 പേര്‍ മരുന്ന് കഴിച്ചു മരണം വരിച്ചതായി പറയുന്നു. 21 പേര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ഇതില്‍ 87% അറുപത് വയസ്സിന് മുകളിലുള്ളവരാണ്.ആറ് മാസത്തിലധികം ജീവിക്കാന്‍ സാധ്യതയില്ല എന്ന് ഡെക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ആ രോഗിക്ക് സ്വയം മരിക്കുന്നതിനുള്ള മരുന്ന് നല്‍കാം എന്നതാണ് കാലിഫോര്‍ണിയ റൈറ്റ് റ്റു ഡൈ നിയമം അനുശാസിക്കുന്നത്.
A woman holds the hand of her mother who is dying from cancer during her final hours at a palliative care hospital in Winnipeg July 24, 2010. Picture taken July 24, 2010. REUTERS/Shaun Best (CANADA - Tags: HEALTH) - RTR2ID7P
A woman holds the hand of her mother who is dying from cancer during her final hours at a palliative care hospital in Winnipeg July 24, 2010. Picture taken July 24, 2010. REUTERS/Shaun Best (CANADA – Tags: HEALTH) – RTR2ID7P

3

RELATED ARTICLES

Most Popular

Recent Comments