Wednesday, April 24, 2024
HomeAmericaപരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ.

പരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ.

പരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ.

 പി പി ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ പ്രമീള മാലിക്കിനെ ഓറഞ്ച് കൊണ്ടി ജയിലിലടക്കുവാന്‍ ജൂണ്‍ 29 ന് ജഡ്ജി ഉത്തരവിട്ടു.
ന്യൂയോര്‍ക്ക് വവയാന്‍ണ്ടയില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമീള മാലിക്ക്, ജെയിംസ് ക്രേംവെല്‍ തുടങ്ങിയ 6 പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു എന്നതാണ് ഈ ആറ് പേര്‍ക്കെതിരെ കേസ്സെടുക്കുവാന്‍ കാരണമായത്. 2015 ഡിസംബര്‍ 18 ന് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ 375 ഡോളര്‍ വീതം പിഴയടച്ചു ശിക്ഷ ഒഴിവാക്കി. പ്രമീളയും, ക്രേംവെല്ലും മെയ്ഡലിന്‍ ഷോയും പിഴ അടക്കുവാന്‍ വിസമ്മതിക്കുകയായിരുന്നു. പിഴ അടക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 14 കഴിഞ്ഞതോടെ ജൂണ്‍ 29 ന് ഒരാഴ്ച തടവ് ശിക്ഷ വിധിച്ചു മൂന്ന് പേരെയും ജയിലിലടച്ചു.
പവര്‍ പ്ലാന്റില്‍ നിന്നും വമിക്കുന്ന കാര്‍ബന്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും എന്ന് പ്രതികളുടെ വാദഗതി കോടതി തള്ളി. മൂന്ന് പോര്‍ക്കും 250 ഡോളര്‍ ഫൈനും, 125 ഡോളര്‍ സര്‍ ചാര്‍ജ്ജും ഉള്‍പ്പെടെ 375 ഡോളറായിരുന്നു ശിക്ഷ.2
RELATED ARTICLES

Most Popular

Recent Comments