Wednesday, May 1, 2024
HomePoemsനൊമ്പരക്കാഴ്ചകൾ.. (കവിത)

നൊമ്പരക്കാഴ്ചകൾ.. (കവിത)

നൊമ്പരക്കാഴ്ചകൾ.. (കവിത)

ചിന്നു. (Street Light fb group)
അച്ഛനുമമ്മയുമഷ്ടിക്കായലയുന്നു
മക്കളോ യുവത്വത്തിന് ലഹരിയിലമരുന്നു
പിന്നിട്ട വഴികളെ മനസ്സാമറന്നും
പെറ്റവർ കഷ്ടത മനസ്സമറന്നും
യവ്വനത്തിളപ്പിലീലോകത്തെയമർത്തി
വാനോളംപറക്കുവാൻ കൊതിക്കുമേത്തലമുറ
ഒരു മാംസപിണ്ഡമായമ്മതന്നുദരതിലുളവായ
നാൾ മുതൽ നിനക്കായ്‌ സഹിച്ചോറാനൊമ്പരങ്ങൾ മരക്കുവതെന്തേ നീ……… ?
തനിയേ വളർന്നതല്ല കുഞ്ഞേ നീ
നിൻ വിശപ്പകറ്റിയതു വെറും ഭോജ്യവുമല്ല
പൊക്കിള്കൊടിയിലും മുലപ്പാലിലുംപിന്നെ
സ്നേഹവാത്സല്യം കുഴച്ചുരുട്ടിയന്നത്തിലും
അമ്മതൻ സായൂജ്യ സമർപ്പണ ത്യാഗത്തെ
കാണാതെപോയതു നിൻ മനസ്സിൽ തമസ്സുമാത്രം
കത്തുന്ന വെയിലുംഇടിമിന്നൽമാരിയും
മെയ്യിൻ വേദന മറന്നുപിന്നെ സ്വന്ത മോഹങ്ങളേക്കുഴിച്ചുമുടിതൻ
കുഞ്ഞിനായൊരു പുരുഷ്യയുസ്സദ്വാനിച്ച
നിൻ അച്ഛനെയും മറന്നുനിൻ മൂഡഹൃദയം…
രോഗവാർധ്യക്യമാവാരിപ്പുൽകുമ്പോൾ
ബാധ്യതയായിക്കണ്ടും വഴിയോരത്താക്കിയും
തൻസുഗത്തിനായോടുന്ന മക്കളെ
ശപിക്കുവാനാകാതെ സ്വയംശപിച്ചുരുകുന്ന
പാരിലെ കൺകണ്ട ദൈവങ്ങൾ പ്രാർഥന
ഈ ഗതിയെൻ കഞ്ഞിനുവരരുതേയെന്നുമാത്രം…
RELATED ARTICLES

Most Popular

Recent Comments