Saturday, May 11, 2024
HomeAmericaജോസ് ജേക്കബിനെ നാസു കൗണ്ടി കൺട്രോളർ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച് ഡയറക്ടറായി നിയമിച്ചു.

ജോസ് ജേക്കബിനെ നാസു കൗണ്ടി കൺട്രോളർ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച് ഡയറക്ടറായി നിയമിച്ചു.

ജോസ് ജേക്കബിനെ നാസു കൗണ്ടി കൺട്രോളർ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച് ഡയറക്ടറായി നിയമിച്ചു.

ബിജു കൊട്ടാരക്കര.
ന്യൂ യോർക്ക് : ന്യുനപക്ഷത്തിന്റെ ഉന്നമനമെന്ന തന്റെ ദർശനത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാസ കൗണ്ടി കംട്രോളർ ആയ ജോർജ് മാർഗോസ് മലയാളിയായ ജോസ് ജേക്കബിനെ കമ്മ്യൂണിറ്റി ഔട്ട് റീച് ഇൻ നാസു കൗണ്ടിയുടെ കൺട്രോളർ ഓഫീസ് ഡയറക്ടറായി നിയമിച്ചു. എല്ലാ കമ്മ്യുണിറ്റിയിൽ നിന്നും കംട്രോളറുടെ ഓഫീസിൽ ഓരോ പ്രതിനിധികളായി കമ്മ്യൂണിറ്റിയിൽ നിന്നും അഫയയേഴ്സ് ഡയറക്റ്ററായി നിയമിച്ചിട്ടുണ്ട്. ഇത് നാസാ കൗണ്ടിയിൽ നിന്നും മലയാളി സമൂഹത്തിനു ലഭിക്കുന്ന ആദ്യ അംഗീകാരമാണെന്ന് ജോസ് ജേക്കബ് പറഞ്ഞു. ഭാവിയിൽ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കാൽ വയ്ക്കുന്നതിനും ഈ നിയമനം ഗുണം ചെയ്യും.
ഗവൺമെന്റിൽ ന്യുനപക്ഷത്തിന്റെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കണക്കിലെടുത്തു ജോർജ് മാർഗോസ് ധാരാളം പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതുമൂലം ന്യുനപക്ഷ വിഭാഗങ്ങൾക്ക് പല മേഖലയിലും നേട്ടം ഉണ്ടായിട്ടുണ്ട്. ജോർജ് മാർഗോസ് കംട്രോളർ ആയി ജോലി ചെയുന്ന ഓഫീസിൽ തനിക്കു കമ്മ്യുണിറ്റി ഡയറക്റാർ ആയി സ്ഥാനമേൽക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടന്നും നാസു കൗണ്ടിയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിൽ അവർക്ക് മാർഗനിർദേശിയായിരിക്കുന്നതിലും തനിക്കു അതിയായ സന്തോഷമുണ്ടെന്നും ജോസ് ജേക്കബ് പറഞ്ഞു. ജോർജ് മാർഗോസ് അസാമാന്യ ഭരണ വൈഭവമുള്ള വ്യക്തിയാണ് ന്യുന പക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം അനുഷ്ടിച്ച പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED ARTICLES

Most Popular

Recent Comments