മദ്യപിച്ച് ഓടിച്ച വാഹനം തട്ടി ആറു പശുക്കള്‍ കൊല്ലപ്പെട്ടു.

മദ്യപിച്ച് ഓടിച്ച വാഹനം തട്ടി ആറു പശുക്കള്‍ കൊല്ലപ്പെട്ടു.

0
561
പി.പി. ചെറിയാന്‍.
ബിഷപ്പ് (ടെക്‌സസ്): മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മയക്കത്തില്‍പ്പെട്ട് നിയന്ത്രണം വിട്ട കാറിടിച്ച് 6 പശുക്കള്‍ കൊല്ലപ്പെട്ട സംഭവം സൗത്ത് ടെക്‌സസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 25-നു ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. റോഡില്‍ കൂട്ടമായി അലഞ്ഞു നടന്നിരുന്ന പശുക്കളുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ആറു പശുക്കള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. റോഡില്‍ അലഞ്ഞു നടന്ന പശുക്കളെ ഒരു വശത്തേക്ക് മാറ്റുന്നതിനു ശ്രമിച്ച ട്രൂപ്പര്‍ മാര്‍ക്കൊവിനും അപകടത്തില്‍ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ ഡ്രൈവര്‍ക്കെതിരേ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. അമിതമായി മദ്യപിച്ച് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Share This:

Comments

comments