Saturday, May 4, 2024
HomeCinemaഅവതാരകനോട് ഐ ലൗ യു പറയുന്ന അനുപമ പരമേശ്വരന്റെ വിഡിയോ വൈറലാകുന്നു.

അവതാരകനോട് ഐ ലൗ യു പറയുന്ന അനുപമ പരമേശ്വരന്റെ വിഡിയോ വൈറലാകുന്നു.

അവതാരകനോട് ഐ ലൗ യു പറയുന്ന അനുപമ പരമേശ്വരന്റെ വിഡിയോ വൈറലാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളക്കരയ്ക്കപ്പുറം തരംഗമായി മാറിയ പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ വെള്ളിത്തിരയില്‍ ചുവടുവെയ്ക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ദക്ഷിണേന്ത്യയിലെ പ്രിയ നടിമാരുടെ ഇടയിലേക്ക് അനുപമയെ കൈപിടിച്ചു നടത്തി. തെലുങ്ക് പ്രേമം വന്‍ ഹിറ്റായതോടെ അനുപമ തെലുങ്ക് സിനിമലോകത്തും നക്ഷത്ര തിളക്കം നേടി.
പ്രേമത്തിന്റെ തെലുങ്ക് റീമേക്കിനപ്പുറം അനുപമ വളര്‍ന്നു. ഇന്ന് തെലുങ്കില്‍ നിരവധി ചിത്രങ്ങളാണ് താരത്തിന്റെ കൈയ്യിലുളളത്. അതിനിടയിലാണ് അനുപമ സീ ടിവി തെലുങ്കിലെ കെടിയുസി 3 എന്ന ചാറ്റ് ഷോയില്‍ അതിഥിയായെത്തിയത്. അനുപമയുടെ മികച്ച ഇടപെടല്‍ കൊണ്ടു കൂടി ശ്രദ്ധേയമായിരുന്നു ചാറ്റ് ഷോ.
ഷോയുടെ പ്രമോ വീഡിയോ അനുപമയുടെ സ്വതസിദ്ധമായ ചിരി കൊണ്ടും, മനോഹരമായ എക്സ്പ്രഷന്‍ കൊണ്ടും ശ്രദ്ധേയമാണ്. അവതാരകന്റെ ഇടപെടലും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അനുപമയെ കൊണ്ട് ഐ ലവ് യു എന്ന് പറയിക്കാന്‍ അവതാരകന്റെ സാമര്‍ത്ഥ്യത്തിന് സാധിച്ചു. തെലുങ്കിലാണ് അനുപമ അവതാരകനോട് ഐ ലവ് യു എന്ന് പറഞ്ഞത്.  എന്തായാലും പ്രൊമോ വീഡിയോ വന്‍ തരംഗമായിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
RELATED ARTICLES

Most Popular

Recent Comments