Friday, April 26, 2024
HomeAmericaഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം...നിങ്ങളുടെ ബിസിനസ്സിലും.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം...നിങ്ങളുടെ ബിസിനസ്സിലും.

ജോയിച്ചന്‍ പുതുക്കുളം.
സോഷ്യല്‍ പള്‍സര്‍ നേടൂ..ഫാന്‍സ്, ഫോളോവേഴ്‌സ് & കസ്റ്റമഴ്‌സ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്ന് വളര്‍ന്നു വരുന്ന ഒരു യുവ മേഖലയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്.
ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നേളജിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി പല മാര്‍ക്കറ്റിംഗ് സംരംഭങ്ങളും പുതിയ രീതികളിലേക്ക് രൂപാന്തരപ്പെട്ടു. സോഷ്യല്‍ പള്‍സര്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളോടൊപ്പം, സോഷ്യല്‍ മീഡിയ സര്‍വ്വീസുകളും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉത്പന്നങ്ങളും ലഭ്യമാക്കുന്നു.
തുടക്കം….
സോഷ്യല്‍ പള്‍സര്‍….സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിനും മാര്‍ക്കറ്റിംഗിനും വേണ്ടി സ്വന്തമായി രൂപകല്പന ചെയ്‌തെടുത്ത ഈ പ്ലാറ്റ്‌ഫോം ചെറുതും വലുതുമായ എല്ലാത്തരം ബിസിനസ്സുകള്‍ക്കും വേണ്ടിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്്‌കോ സിലിക്കണ്‍ വാലി ആസ്ഥാനമായ സോഷ്യല്‍ പള്‍സറിന് ഇന്ന് അബുദാബി, ഷാര്‍ജ ഇന്‍ഫോപാര്‍ക്ക്, കൊച്ചി – ഇന്ത്യ, തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
2015-ല്‍ അജീഷ് നായര്‍ തന്റെ ഭാര്യയായ റിനു മോഹനുമൊത്ത് ആരംഭിച്ച് ഈ സംരംഭം ഇന്ന്് ഉപഭോക്താക്കള്‍ക്കളുടെ വിശ്വാസ്യത നേടി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ന്് യു.എസ്്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര ബ്രാന്റുകള്‍ക്കായി സോഷ്യല്‍ പള്‍സര്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കള്‍ സോഷ്യല്‍ പള്‍സര്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന ആവശ്യം ബിസിനസ്സ് ഡിജിറ്റല്‍ ലോകത്തെ ക്രിയാത്മകമായി പുനര്‍ നിര്‍മ്മാണം നടത്തുന്നതിന് വേണ്ടിയാണ്. സോഷ്യല്‍ പള്‍സര്‍ ലൈസന്‍സ്ഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നു.
ഇത്് ഉപഭോക്താക്കളുടെ ബിസിനസ്സ്് പ്രകടനത്തെ ത്വരിതപ്പെടുത്തുന്നത് വഴി മികച്ച ROI (ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍) നല്‍കുന്നു.
സോഷ്യല്‍ പള്‍സറിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യമാണ്. അവരുടെ ഉത്പന്നങ്ങളിലും, സേവനങ്ങളിലും പൂര്‍ണ്ണ ആത്മവിശ്വാസമുള്ള അവര്‍ അത് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനായി
സൗജന്യമായ സേവനം നല്‍കുന്നു.
സോഷ്യല്‍ മീഡിയയുടെ സാന്നിദ്ധ്യം ബ്രാന്‍ഡിംഗിന് അനിവാര്യമാണ്. സോഷ്യല്‍ പള്‍സറിന്റെ സേവനം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി അധിക സമയം, ലാഭം, ഊര്‍ജ്ജം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ ബിസിനസ്സ്് വളര്‍ച്ചപ്രാപിക്കുക എന്നതാണ് സോഷ്യല്‍ പള്‍സറിന്റെ ഉദ്ദേശം. നിങ്ങളുടെ ബിസിനസ്സിന് പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ സഹായിക്കുന്നു..
ഞങ്ങളുടെ ഉപഭോക്താക്കളുടെ നേട്ടം
സോഷ്യല്‍ പള്‍സര്‍ സോഷ്യല്‍ മീഡിയ, റെപ്യുട്ടേഷന്‍ മോണിറ്ററിംഗ്, മാര്‍ക്കറ്റിംഗ് സോഷ്യല്‍ അനലറ്റിക്‌സ് തുടങ്ങിയ ഇ-ബ്രാന്‍ഡിംഗിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്ലാറ്റ്‌ഫോം സ്വന്ത മായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വളരെ വേഗതയിലുള്ള സേവനങ്ങളും, പിന്തു ണയും ഇത് മൂലം ലഭ്യമാകുന്നു. ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ്്, കണ്ടന്റ് മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, വിവരണ വീഡിയോകള്‍, വൈറല്‍ ഗൊറില്ല മാര്‍ക്കറ്റിംഗ് എന്നിവയും സേവനങ്ങളില്‍ ലഭ്യമാകുന്നു.
ഉപഭോക്താക്കളുടെ ബഡ്ജറ്റിനനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന വിവിധ പ്ലാനുകള്‍ സോഷ്യല്‍ പള്‍സറിന്റെ സേവനനിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സേവന മേഖലകള്‍
ഫോറക്‌സ് ട്രേഡിംഗ് – ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത്‌കെയര്‍ & വെല്‍നസ്, എന്‍. ജി. ഒ, ഇ-കൊമേഴ്‌സ്, സ്റ്റാര്‍ട്ടപ്പ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോളാര്‍ എനര്‍ജി, റിയല്‍ എസ്്‌റ്റേറ്റ്് എന്നീ മേഖലകള്‍ക്ക് സോഷ്യല്‍ പള്‍സര്‍ ക്രിയാത്മകയായ സേവനങ്ങള്‍ നല്‍കി വരുന്നു.
ഒരു ബ്രാന്റിന് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നതോടൊപ്പം അവര്‍ക്ക് കൂടുതല്‍ പുതിയ ഉ പഭോക്താക്കളിലേക്ക് എത്തിച്ചേരുവാനായി ആകര്‍ഷണീയമായ ക്യാമ്പയിനിംഗ് സേവനങ്ങളും സോഷ്യല്‍ പള്‍സര്‍ ഉറപ്പാക്കുന്നു.
അംഗീകാരവും ഉറപ്പും
ചുരുങ്ങിയ കാലയളവില്‍ തന്നെ സോഷ്യല്‍ പള്‍സറിനെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡായി B2B റിസേര്‍ച്ച് കമ്പനിയായ “ക്ലച്ച്’ 2017-ല്‍ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നൂറുകണക്കിന് കമ്പനികള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെ ടുക്കപ്പെട്ടതിനാല്‍ സോഷ്യല്‍ പള്‍സറിന് ഇതൊരു ശ്രദ്ധേയമായ നാഴികക്കല്ലാണ്. അവരുടെ തീവ്രമായ സമര്‍പ്പണവും, സ്ഥിരോത്സാഹവും, സേവനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവവുമാണ് മറ്റുള്ള സേവനദാതാക്കളില്‍ നിന്നും സോഷ്യല്‍ പള്‍സറിനെ വ്യത്യസ്തരാക്കുന്നത്. ഇക്കാര്യം യാഹൂ ഫൈനാന്‍സ് ന്യൂസും, ബിസിനസ്സ് ജേര്‍ണ്ണലിസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യര്‍, സമൂഹം, പരിസ്ഥിതി തുടങ്ങിയവയേക്കുറിച്ച് പ്രതിജ്ഞാബദ്ധതയുള്ള കമ്പനിയാണ് സോഷ്യല്‍ പള്‍സര്‍. തങ്ങളുടെ ഉപഭോക്താക്കളുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായ പല പ്രവര്‍ത്തനങ്ങളിലും പങ്ക്‌ചേരുന്നു. ഡിജിറ്റല്‍ മീഡിയ കാമ്പയിനിംഗിലൂടെ ലോകമെമ്പാടും സുരക്ഷാ മുന്‍കരുതലുകളും, ഊര്‍ജ്ജ സംരക്ഷണവും എന്ന ആശയങ്ങളെ മാതൃകാപരമായി ജനങ്ങളിലേക്കെത്തിക്കാന്‍ ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വീകരിക്കുന്നു.
പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്നും നവീന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് കുതിച്ചു പായുന്ന ഇന്ത്യയില്‍ സോഷ്യല്‍ പള്‍സര്‍ ഇതിനോടകം തന്നെ വ്യക്തമായ ഒരു അടിത്തറ സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ്സ് പുരോഗതിക്കായി ഡിജിറ്റല്‍ മാര്‍ക്ക്റ്റിംഗ്് സേവനങ്ങള്‍ ലഭ്യമാകുന്നതിനായി അവരുമായി ബന്ധപ്പെടാനാകും
സന്ദര്‍ശിക്കുക @ www.socialpulsar.com www.socialpulsar.in
RELATED ARTICLES

Most Popular

Recent Comments