Friday, March 29, 2024
HomeCinemaഭീഷണിപ്പെടുത്തിയയാള്‍ പറഞ്ഞ പേരുകളെ കുറിച്ച്‌ ദിലീപ് പറയുന്നു;തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുത്.

ഭീഷണിപ്പെടുത്തിയയാള്‍ പറഞ്ഞ പേരുകളെ കുറിച്ച്‌ ദിലീപ് പറയുന്നു;തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുത്.

ഭീഷണിപ്പെടുത്തിയയാള്‍ പറഞ്ഞ പേരുകളെ കുറിച്ച്‌ ദിലീപ് പറയുന്നു;തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുത്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്‌ സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ദിലീപ്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.
ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്ബാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ ദിലീപ് പറയുന്നതിങ്ങനെ.
‘അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെ’- ദിലീപ് പറഞ്ഞു.
അതേസമയം സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍. പെരുമ്ബാവൂര്‍ പോലീസിന് ഇയാള്‍ നല്‍കിയ മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ല. ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ പള്‍സര്‍ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു.നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്റെ സഹായത്തോടെ സുനി പുറത്തുവിട്ടെന്നും സൂചനയുണ്ട്.
എന്നാല്‍ സുനി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജിന്‍സണ്‍ പറഞ്ഞു. അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്‍സണ്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments